രഹസ്യവിപണിയിൽ മൂന്നു ലക്ഷം രൂപ; അഞ്ച് കിലോ ഈനാംപേച്ചി ചെതുമ്പലുമായി ബെംഗളൂരു സ്വദേശികൾ പിടിയിൽ

ബെംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഞ്ചു കിലോ ഈനാംപേച്ചി ചെതുമ്പലുമായി മംഗളൂരുവില്‍ മൂന്നു പേര്‍ പിടിയില്‍. ബെംഗളൂരു സൗത്തിലെ എച്ച്.ആർ. ജഗദീഷ് (50), ബെംഗളൂരു ബാണഷ്‌നഗരിയിലെ ബാബു (48), കനകപുരയിലെ സിദ്ദു നായിക് (38) എന്നിവരാണ് പിടിയിലായത്. വനംവകുപ്പ് സ്ക്വാഡ് ആണ് കഴിഞ്ഞ ദിവസം നഗരത്തിലെ കദ്രി പാർക്കിന് സമീപത്ത് വെച്ച് മൂവര്‍ സംഘത്തെ പിടികൂടിയത്.

ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്‌ നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. കാറിലെത്തിയ സംഘം ചെതുമ്പൽ വിൽക്കാൻ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. വാങ്ങാൻ വന്നവർ രക്ഷപ്പെട്ടു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചുകിലോ വരുന്ന ചെതുമ്പലിന് വിപണിയിൽ മൂന്നുലക്ഷത്തോളം രൂപ വിലവരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കോടതിയിൽ ഹജരാക്കിയ ഇവരെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.

മനുഷ്യനഖം, മുടി എന്നിവയിലെ കരാറ്റിൻ ഏറെ അടങ്ങിയിട്ടുള്ളതാണ് ഈനാംപേച്ചിയുടെ ചെതുമ്പല്‍. ആഫ്രിക്കന്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലെ ചില രാജ്യങ്ങളിൽ പരമ്പരാഗത മരുന്നുണ്ടാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചെതുമ്പൽകൊണ്ട് നിർമിക്കുന്ന ആഭരണങ്ങൾക്കും കൗതുകവസ്തുക്കൾക്കും അന്താരാഷ്ട്രവിപണിയിൽ നല്ല വിലയുണ്ട്. ആഭിചാരപ്രവൃത്തികൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്.
SUMMARY: Bengaluru natives arrested with five kilos of pangolin scales worth Rs 3 lakh in black market

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ്; 450 കോടി രൂപയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ...

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

Related Articles

Popular Categories