മൂവരില്‍ മുഖ്യമന്ത്രി ആരാകും? നിർണായക ചർച്ച ഒരു മണിക്കൂർ പിന്നിട്ടു, പ്രഖ്യാപനം ഉടനെന്ന് സൂചന

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ അവസാനഘട്ടത്തിലെക്കടുക്കുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ച ഒരു മണിക്കൂർ പിന്നിട്ടു. കേരള നേതാക്കളുമായുള്ള ഖാർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. കെസി വേണു​ഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ​ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർ​ഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.

ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നേക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്.

ചർച്ചകളിൽ കെ സി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തിൽ കടുത്ത നിലപാടിലാണ് വി.ഡി സതീശൻ എന്നാണ് സൂചന. മറ്റ് ഫോർമുലകൾ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തർക്കങ്ങൾ ഒഴിവാക്കി എത്രയും വേഗം മന്ത്രിസഭാ രൂപവത്കരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.
SUMMARY: The crucial discussion has been going on for an hour, indications are that the announcement is imminent

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്ക് വിധേയനാക്കി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ...

മാലിന്യനിയമ ലംഘനം: സെപ്റ്റോയ്ക്കും ഇൻസ്റ്റാമാർട്ടിനും പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ...

ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു

ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസ്; പ്രധാനപ്രതി പിടിയില്‍

കോഴിക്കോട്: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ...

ഐപിസി കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യാ പെന്തെകൊസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം...

അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ മോഹൻ...

ബിഹാറിൽ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 11 പേർ മരിച്ചു, മരിച്ചവരിൽ ഏറെയും കുട്ടികൾ

ഹാജിപൂർ: ബിഹാറിലെ വൈശാലി ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം ഗംഗാ നദിയിൽ ബോട്ട്...

17 വരെ സൗദി സർവിസ് റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ; യാത്രാ പ്രതിസന്ധി രൂക്ഷം

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങള്‍ വ്യോമപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സമീപകാല ആക്രമണങ്ങളുടെയും നിലവിലുള്ള...

Related Articles

Popular Categories