അധ്യായം 56 📖 പുനർജനി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

മോഹൻ കൊണ്ടജി എംഎൽസിയാണു വിമാനം പറത്തണമെന്ന എന്റെ ദിവാസ്വപ്‌നം പ്രാവർത്തികമാക്കിയത്. അദ്ദേഹത്തിന്റെ സുഹ്യത്ത് അഗ്നിയുടെ ഉടമയായ ആനന്ദശർമയാണു ജക്കുർ ഫ്ളയിങ്ങ് ക്ലബിൽ വെച്ച് ഇതിന് അവസരം ഒരുക്കിയത്. ചെറുവിമാനങ്ങൾ നിർമിക്കുന്ന അഗ്നിയാണു കർണാടകത്തിൽ കൃത്രിമ മഴ പെയ്യിച്ചത്. 2013 നവംബർ 17നാണു ചിരകാല മോഹം യാഥാർഥ്യമായത്. രണ്ടു സീറ്റുള്ള വിമാനത്തിൽ കോക്ക്പിറ്റിൽ ഞാനും തൊട്ടടുത്ത് ആനന്ദശർമയും. ജക്കൂർ ഫൈ്ളയിങ്ങ് മേഖലയിൽ അരമണിക്കുറോളമാണു വട്ടമിട്ടു പറന്നത്.

ഓരോ വിമാനത്തിനും ഉയർന്നു പറക്കാനുള്ള പരിധിയുണ്ട്. ഹെലി കോപ്റ്ററുകൾ നിശ്ചിത ഉയരത്തിനു മുകളിലേക്കു പോകാൻ പാടില്ല. സ്വകാര്യ ചെറുവിമാനങ്ങൾക്കും ദേശീയ അന്തർദേശീയ വിമാനങ്ങൾക്കും പ്രത്യേകം ദൂരപരിധികളുണ്ട്. പൈലറ്റുമാർക്കു കൃത്യമായ ഭക്ഷണം, വിശ്രമം, ഉറക്കം ഇതിനു പുറമെ ദിവസേനയുള്ള മെഡിക്കൽ ചെക്കപ്പ്. മാന്യമായ ശമ്പളം. ഇവരാണു നന്നായി ആരോഗ്യത്തോടെ ജീവിതം നയിക്കുന്നത്.

ഒരിക്കലും ചിന്തിക്കാൻ പറ്റാത്ത അനുഭവത്തിൻ്റെ ആത്മ ഹർഷത്തോടെയാണു വീട്ടിലെത്തിയത്. വൈകിട്ടോടെ ശരീരവേദനയും പനിയും എന്നെ അലട്ടാൻ തുടങ്ങി. ചൊവ്വാഴ്ച രാവിലെ ഡോക്ടറെ കാണിച്ചു. അന്നു രാത്രി വേദന അസഹ്യമായി. വ്യാഴാഴ്ച്‌ച ഡോക്‌ടർ ബ്ലെഡ് ടെസ്റ്റിനു നിർദേശിച്ചു. നടക്കാൻ പോലും വയ്യാതെ ഞാൻ വീട്ടിൽ വന്നു കിടന്നു. അന്ന് എന്നെ അന്വേഷിച്ചു വീട്ടിൽ വന്ന എം എൻ സൂരജ് നിർബന്ധപൂർവം ബ്ലെഡ് ടെസ്റ്റിനു കൊണ്ടുപോയി. ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. പ്ലേറ്റ്ലെറ്റ് 24000 ആണെന്നും അടിയന്തരമായി പ്ലേറ്റ്ലെറ്റ് കയറ്റണമെന്നും ഡോക്‌ടർ നിർദേശിച്ചു. രാത്രി സിന്ധുവിനൊപ്പം കോർപ്പറേഷൻ സർക്കിളിലെ ഡോ. രാജ്‌കുമാർ ബ്ലെഡ് ബാങ്കിൽ പോയി പ്ലേറ്റ്ലെറ്റ് വാങ്ങി റിപ്പബ്ലിക് ഹോസ്‌പിറ്റലിൽ അഡ്‌മിറ്റായി.

രാവിലെതന്നെ എം കെ നൗഷാദ് ഹോസ്പിറ്റലിൽ വന്നിരുന്നു. അപ്പോളെനിക്കു ഡെങ്കിപ്പനിയുടെ ഗുരുതരാവസ്ഥ അറിയില്ലായിരുന്നു. ഡെങ്കിപ്പനി ബാംഗ്ലൂരിൽ പടർന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഡോക്ടർമാരടക്കം നിരവധി പേരാണ് ഓരോ ദിവസവും മരിച്ചുകൊണ്ടിരുന്നത്. ബ്ലെഡ് ടെസ്റ്റു ചെയ്തപ്പോൾ പ്ലേറ്റ്ലെറ്റ് 10,000 മായി കുറഞ്ഞിരുന്നു. ഡോക്‌ർ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു സ്ഥലം വിട്ടു. ഉച്ചയ്ക്കു 11 മണിയോടെ സിന്ധുവും അപ്പാർട്ട്മെൻ്റിലെ സവേരയും കൂടി എന്നെ മല്യ ഹോസ്‌പിറ്റലിലേക്കു മാറ്റി. അവിടെവെച്ചു ബ്ലഡ് പരിശോധിച്ചപ്പോൾ പ്ലേറ്റ്ലെറ്റ് 6000മായി കുറഞ്ഞതായി കണ്ടെത്തി. സ്ഥിതി ഗുരുതരമായതിനാൽ അഡ്‌മിറ്റ് ചെയ്യില്ലെന്നു നേഴ്സുമാരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. നേഴ്സു‌ എന്റെ മൊബൈൽ ഭാര്യയെ ഏൽപ്പിച്ചതിനാൽ ആരെയും ബന്ധപ്പെടാൻ കഴിയാത്ത നിസ്സഹായ അവസ്ഥയിലായിരുന്നു ഞാൻ.

ഗൗരവം മനസ്സിലാക്കിയ സിന്ധു പരിചയമുള്ള പലരെയും വിളിച്ചു വിവരം പറഞ്ഞു. എം എൻ സൂരജ് എന്റെ അവസ്ഥയെക്കുറിച്ചു മോഹൻ കൊണ്ടാജിയെ അറിയിച്ചിരുന്നു. അദ്ദേഹം ബിബിഎംബി കമ്മീഷണറായ സിദ്ധയ്യ ഐഎഎസിനെ വിളിച്ചു. സിദ്ധയ്യ ഐഎഎസ്‌ ഹോസ്‌പിറ്റലിലെ ഡോക്‌ടർ ചൗട്ടിയുമായി ബന്ധപ്പെട്ടു. വൈകിട്ടു നാലു മണിയോടെ എന്നെ അഡ്മിറ്റാക്കി. പച്ച നിറത്തിലുള്ള ഹോസ്‌പിറ്റൽ വസ്ത്രം ധരിപ്പിച്ച് സ്ട്രെച്ചറിൽ ഐസിയുവിലേക്കു തള്ളിക്കൊണ്ടു പോകുമ്പോൾ ഞാൻ ചുറ്റിലും പരിചയമുള്ളവരെ തിരയുകയായിരുന്നു.

ഐസിയുവിൽ 14-ാം നമ്പർ ബെഡ്ഡിലായിരുന്നു എന്നെ കിടത്തിയത്. ഇരുവശത്തുമായി 12ഉം 15ഉം നമ്പർ ബെഡ്ഡുകൾ. അവിടെ 13 നമ്പർ ബെഡ്ഡ് ഇല്ല. അഞ്ചര മണിയോടെ 15-ാം നമ്പർ ബെഡ്ഡിൽ ഡോക്ട്‌ടർമാരും നേഴ്സു‌മാരും ഓടിയെത്തി. ബെഡ്ഡിൽ കയറിനിന്നു ഡോക്‌ടർ ആ രോഗിയുടെ ചെസ്റ്റിൽ സിപിആർ ചെയ്യുന്നുണ്ടായിരുന്നു. ആ സ്ത്രീ മരണപ്പെട്ടു. അവരുടെ മുഖം ബെഡ്ഷീറ്റുകൊണ്ടു മൂടുന്നത് അർധ ബോധാവസ്ഥയിലും ഞാൻ കണ്ടു.

അടുത്ത ഊഴം എൻ്റേതാണെന്നു തോന്നി. കുന്നോത്തു പറമ്പിൽ ജനിച്ച ഒരു വ്യക്തി വളരാവുന്നതിൽ കൂടുതൽ വളർന്നു. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാനും പലപല ഹോട്ടലുകളിൽ താമസിക്കാനും ഭക്ഷണം കഴിക്കാനും സാധിച്ചു. ഇന്ത്യയിലെ പ്രധാന പ്പെട്ടവരെ പരിചയപ്പെടാൻ കഴിഞ്ഞു. സ്നേഹനിധികളായ ഭാര്യ, മക്കൾ, സുഹൃത്തുക്കൾ. ഇനിയെന്ത്? ഇത്രയേയുള്ളൂ എന്റെ ജന്മോദ്ദേശ്യം എന്ന ചിന്തയിലായിരുന്നു ഞാൻ. ജീവിതം അവസാനിക്കാൻ പോകുന്നതായി തോന്നിയ നിമിഷങ്ങളിലും ഞാൻ ഇപ്പോൾ മരിക്കില്ല, ഇനിയും പലതും ചെയ്യാനുണ്ടെന്ന ഒരുതരം അസാധാരണ ധൈര്യം എന്നെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

ഡോക്ടറും നേഴ്സുസും ഇടവിട്ട് എന്റെ ശരീരം മുഴുവൻ പരിശോധിച്ചു കൊണ്ടിരുന്നു. എവിടെനിന്നെങ്കിലും രക്തം പൊടിയുന്നുണ്ടോ എന്നാണ് അവർ ശ്രദ്ധിച്ചത്. ഇതിനിടയിൽ സിന്ധുവും രാവിലെ മുതൽ കൂടെ ഉണ്ടായിരുന്ന കല്ലിക്കണ്ടിയിലെ കൊല്ലറത്ത് അരുണും എന്നെ വിളിച്ചുണർത്തി. “വത്സേട്ടൻ്റെ പ്ലേറ്റ്ലെറ്റ് എടുക്കുന്നുണ്ടെന്നും ഉടനെ കൊണ്ടുവരുമെന്നും” പറഞ്ഞു. 2013 നവംബർ 22നു വെള്ളിയാഴ്‌ച വൈകിട്ട് 6.10നു സമയബോധം അസ്തമിച്ചു. പിന്നീടു മായാലോകത്തായിരുന്നു.

ഞാൻ പറക്കുന്നതായിട്ടാണ് അനുഭവപ്പെട്ടത്. മുകളിൽ നിന്നു നോക്കിയ ഞാൻ കണ്ടതു സിന്ധുവും കുറെ ആളുകളും താഴെ ഇരിക്കുന്നു. തിരിച്ചു വാർഡിൽ എത്തിയ ഞാൻ കാണുന്നതു കൈയിൽ ഡ്രിപ്പിട്ടു കിടക്കുന്ന എന്നെത്തന്നെയാണ്. നേഴ്സുമാരുടെ പിന്നിൽ നിന്നാണു ഞാൻ എന്നെ കണ്ടത്. പിന്നീടു ഞാനും മക്കളും അളിയൻ ഷിൻജിത്തിൻ്റെ മകൾ മന്നയോടൊപ്പം കളിക്കുന്നു. കളി തടസ്സപ്പെടുത്തി ആരോ തട്ടിവിളിച്ചു. ഷിൻജിത്ത് കട്ടിലിനടുത്തു നിൽക്കുന്നു. മക്കളെ എൻ്റെ അടുത്തുനിന്നു മാറ്റിയതായി തോന്നി. അവൻ്റെ മകൾ മന്നയെ മാറ്റിയതിനു ഞാനവനോടു ദേഷ്യപ്പെട്ടു. ഷിൻജിത്ത് സങ്കടത്തോടെ പെട്ടെന്നു പുറത്തേക്കു പോയി.

സ്ഥലകാലബോധം വന്നപ്പോഴാണു എനിക്കു കാര്യങ്ങൾ വ്യക്തമായത്. അന്നു ഞായറാഴ്‌ചയായിരുന്നു. രണ്ടു രാത്രിയും ഒരു പകലും കടന്നു പോയിരിക്കുന്നു. “ഗുഡ് മോർണിംഗ് മിസ്റ്റർ പുത്തുർ” എന്നു ഡോക്‌ടർ പറഞ്ഞതാണ് രണ്ടു ദിവസത്തിനു ശേഷം ബോധത്തോടെ ഞാൻ കേട്ട വാക്കുകൾ. ജനന സമയത്തും മൂന്നാം ക്ലാസിലുള്ളപ്പോഴും ഇപ്പോൾ മൂന്നാം പ്രാവശ്യവും മരണം വഴിമാറി. എൻ്റെ മൂന്നാമത്തെ പുനർജനി.

ചൊവ്വാഴ്‌ച റൂമിലേക്കു മാറ്റി. പിന്നീടുള്ള ദിവസങ്ങൾ അരോചകമായിരുന്നു. ഉറക്കമില്ലാത്ത രാവും പകലും. പോയ ദിവസങ്ങളിലെ സംഭവങ്ങൾ ഒന്നൊന്നായി സിന്ധു വിവരിച്ചു. ഫെലിക്സും അരുണുമാണു കൂടെ നിന്നത്. ദിവസവും ഫ്രാൻസിന ഡോക്ടറെ വിളിച്ചുകൊണ്ടിരുന്നു. എനിക്ക് ആദ്യം പ്ലേറ്റ്ലെറ്റ് തന്നതു വത്സേട്ടനാണെന്നും പിന്നീടു കെ ആർ പുരത്തുള്ള സുനിലും ഒരു ക്രിസ്ത്യാനിയടക്കം കന്നഡിഗരായ മൂന്നു പേരും ദീപ്‌തിയിൽനിന്ന് അമീറും വേറൊരാളും തുടങ്ങി ഏഴു പേരാണ് എനിക്കു പ്ലേറ്റ്ലെറ്റ് നൽകിയത്. മുസ്ലീമിൻ്റെയും ക്രിസ്‌ത്യാനിയുടെയും കന്നഡിഗരുടെയും മലയാളിയുടെയും രക്തവുമായി ഞാൻ ജിവിച്ചിരിക്കുന്നു. രക്തത്തിനു ജാതി-മത-ഭാഷ-പ്രായ വ്യത്യാസമില്ല എന്ന് എന്നെയും ബോധ്യപ്പെടുത്തി.

ഗുരുതരാവസ്ഥയിൽ ആയതുകൊണ്ടു ശനിയാഴ്‌ച ആശുപത്രിയിലെ സെക്യൂരിറ്റിക്കാർ എന്നെ കാണാൻ എല്ലാവരെയും അനുവദിച്ചിരുന്നു. എന്നാൽ ഞായറാഴ്‌ച എനിക്കു ബോധം വന്നതിനു ശേഷം ആരെയും കടത്തിവിട്ടില്ല. ഞാൻ മരണത്തോടു മല്ലിട്ടു കൊണ്ടിരുന്ന 2013 നവംബർ 23 ശനിയാഴ്‌ചയാണു മുത്തമ്മ ദേവുട്ടി മരിച്ചത്. പിന്നീടാണു മൂത്തമ്മയുടെ വീട്ടിൽ പോയത്.

2013 ഒക്ടോബർ മുതൽ ഡിസംബർ വരെ ഞങ്ങൾക്ക് ഏറെ മോശപ്പെട്ട സമയമായിരുന്നു. ഒക്ടോബറിലാണു സിന്ധുവിൻ്റെ അച്ഛനു പക്ഷാഘാതം വന്നത്. കോഴിക്കോടു മിംസ് ആശുപത്രിയിൽ അദ്ദേഹം മാസങ്ങളോളം ചികിത്സയിലായിരുന്നു. ബാംഗ്ലൂരിൽനിന്നു പല പ്രാവശ്യം ഞങ്ങൾ കോഴിക്കോട് ആശുപത്രിയിൽ പോയിരുന്നു. അതിനിടയ്ക്കു കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണു കാറിൽ വെച്ചു സിന്ധുവിൻ്റെ ബന്ധു അശോകൻ മരണപ്പെട്ടത്. കല്ലിക്കണ്ടിയിലെ ഡ്രൈവർ അനിൽകുമാറിന്റെ കാറിലാണ് അശോകനും സിന്ധുവും മകനും ഞാനും വാഴക്കണ്ടിയിൽനിന്നു പുറപ്പെട്ടത്. കൊയിലാണ്ടിക്കടുത്തു യാത്ര തടസ്സപ്പെട്ടതിനാൽ കാര്യമറിയാൻ ഞാൻ പുറത്തിറങ്ങി മുന്നോട്ടു നടന്നു. അവിടെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി നോക്കി നിൽക്കുമ്പോൾ ഞങ്ങളുടെ കാർ ലൈറ്റിട്ടു ഹോണടിച്ച് അതിവേഗത്തിൽ വന്നു നിന്നു.

കാറിൽനിന്നു സിന്ധു അലമുറയിടുന്നതുകണ്ട് ആശുപത്രിയിലുള്ള അവളുടെ അച്ഛന് എന്തോ പറ്റിയെന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് അങ്കുവിൻ്റെ കൈയിൽ കിടന്നു പിടയുന്ന അശോകനെ കണ്ടത്. സിന്ധുവിനെ മുന്നിലിരുത്തി ഞാൻ അദ്ദേഹത്തിന്റെ നെഞ്ച് തടവിക്കൊണ്ടിരുന്നു. ഇതിനിടയിൽ അദ്ദേഹം ദീർഘമായി ശ്വാസം ഉള്ളിലേക്കു വലിച്ചു. അതായിരുന്നു അവസാനത്തെ ശ്വാസം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു. 2013 നവംബർ 2നാണ് അശോകൻ മരിച്ചത്. 2013 ഡിസംബർ 6നു സിന്ധുവിന്റെ അച്ഛൻ വാഴക്കണ്ടിയിൽ ബാലനും മരണപ്പെട്ടു.

സിന്ധു, ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമങ്ങൾ നേരിട്ട കാലഘട്ടമായിരുന്നു ഇത്. 2013 ഒക്ടോബറിൽ അച്ഛൻ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആശുപത്രിയിൽ, നവംബറിൽ ഭർത്താവ് ഗുരുതരാവസ്ഥയിൽ ബാംഗ്ലൂർ ആശുപത്രിയിൽ, മോൻ ടൈഫോയ്ഡ് ബാധിച്ചു കിടക്കുന്നു, മോളുടെ പരീക്ഷ നടക്കുന്നു, നവംബറിൽ മച്ചൂനിയൻ്റെ അവിചാരിത മരണം, ഡിസംബറിൽ അച്ഛന്റെ മരണം. മൂന്നു മരണങ്ങളും അനാരോഗ്യവും എന്നെയും അലോസരപ്പെടുത്തി. ഏകദേശം ഒരു വർഷം വ്യായാമം ചെയ്യാൻ പറ്റാതെ ചെറുപ്പം മുതൽ കാത്തുസൂക്ഷിച്ച എൻ്റെ ശരീരം ആകെ താറുമാറായി. എപ്പോഴും 92-94 സെ.മിയായിരുന്ന എൻ്റെ വയർ 116-120ലേക്കു വളർന്നു. ഒപ്പം 10-15 കിലോ ഭാരവും കൂടി.

വളരെ ശ്രദ്ധിച്ചിരുന്നെങ്കിലും 2020ൽ കോവിഡ്-19 എന്ന മഹാമാരി ഞങ്ങളെയും ബാധിച്ചു. ദിനേശ് ഗുണ്ടുറാവുവിനു കോവിഡാണെന്നു മനസ്സിലായതോടെയാണു ഞാൻ പരിശോധിച്ചത്. രണ്ടു ദിവസം മുൻപ് അദ്ദേഹത്തോടൊപ്പം ചെന്നെയിൽ പോയിരുന്നു. അസഹ്യമായ ശരീരവേദനയോടെയായിരുന്നു തുടക്കം. പിറ്റേന്നു ഭാര്യക്കും മക്കൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഞങ്ങൾ എല്ലാവരും ഒരേ പോലെ കിടപ്പിൽത്തന്നെ. ഏറ്റവും കൂടുതൽ ധൈര്യം കാണിച്ചതു സിന്ധുവായിരുന്നു. ഹോസ്‌പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നില്ല എന്ന അവളുടെ തീരുമാനത്തിനു വഴങ്ങി ഞങ്ങളും വീട്ടിൽത്തന്നെ കഴിഞ്ഞു.

വൈദേഹി മെഡിക്കൽ കോളേജിൻ്റെയും മല്യ ഹോസ്‌പിറ്റലിന്റെയും ഉടമ കൽപ്പജയുടെ നിർദേശപ്രകാരം ഡോക്ടർ ഹസീനയാണു ഞങ്ങളെ ചികിൽസിച്ചത്. ദിവസവും കോൺഫറൻസ് കോളിലൂടെയുള്ള അന്വേഷണം നടന്നിരുന്നു. ഒരാഴ്ചകൊണ്ടു വേദന ഭേദമായെങ്കിലും പിന്നീടുള്ള രണ്ടു മാസം വൈഷമ്യങ്ങൾ തുടർന്നു. വീട്ടിൽനിന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മുകളിലത്തെ ഫ്ളാറ്റിലെ മിസിസ് ആൻഡ് മിസ്‌റ്റർ ഭട്ടാണു ഭക്ഷണം തന്നത്. എന്നാൽ രുചിയില്ലായ്‌മയും ഭക്ഷണത്തോടു വിരക്തിയുമായിരുന്നു. ഉപ്പും മധുരവും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

2013ൽ നഷ്ടപ്പെട്ട എൻ്റെ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതിന് ഇടയിലാണു 2020ലെ ലോക്ക്‌ഡൗൺ. ഒരു വർഷത്തിനു ശേഷമാണു വ്യയാമം തുടങ്ങിയത്. 2021 ഡിസംബറിൽ വീണ്ടും ലോക്ക്ഡൗൺ. 2022 ജനുവരിയിലാണു യാത്രകൾ തുടങ്ങിയത്. 2022 ഫെബ്രുവരി 2നു കോവിഡ്-19 വകഭേദമായ ഒമിക്രോൻ പിടിപെട്ടു. കൊച്ചിയിൽ പോയപ്പോൾ സുഹൃത്തു ഹാരിസ് പടിയത്തിന്റെ നിർബന്ധം കോണ്ട് അദ്ദേഹത്തിന്റെ സൺറൈസ് ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. വിണ്ടും ക്വാറൻ്റെൻ. 2022 സെപ്റ്റംബർ 27നു പ്രിയസുഹൃത്ത് ഹാരിസ് പടിയത്ത് മരണപ്പെട്ടു.

സിന്ധുവിന്റെ കൂടെ 1985ൽ കൊളവല്ലൂർ ഹൈസ്കൂളിൽ പഠിച്ചവരുടെ വാട്‌സാപ്പ് കൂട്ടായ്‌മ സജീവമാണ്. എസ് പി മനോജ്, പ്രേമൻ, ദിനേശൻ പൊയിലൂർ, മധു, ഉലഹന്നാൻ, മനോജ് പാറക്കടവ്, പോസ്റ്റ്മാൻ സുരേന്ദ്രൻ, റാണി, മൂർക്കോത്ത് ബീന ടീച്ചർ, ബിന്ദു ടീച്ചർ, ബബിത, സുഹറ, എൻപി ഷീജ, എസ് ശ്രീജ തുടങ്ങിയവർ ഉൾപ്പെട്ട ഈ കൂട്ടായ്‌മ മാതൃകാപരമായ പ്രവർത്തനങ്ങളാണു നടത്തുന്നത്. കുടെ പഠിച്ച അസുഖക്കാരനായ ബാബുവിനു സ്നേഹക്കൂട് എന്ന വീട് ഉണ്ടാക്കിക്കൊടുത്ത അവരിപ്പോൾ കല്ലിക്കണ്ടിയിലെ വൃക്കരോഗിയായ സുരേന്ദ്രനെ സഹായിക്കാനുള്ള ശ്രമത്തിലാണ്.

1980ൽ പാനൂർ ഹൈസ്‌കൂളിൽ ഉണ്ടായിരുന്നവരുടെയും കൊളവല്ലൂർ യൂപിയിൽ കൂടെ പഠിച്ചവരുടെയും വാട്‌സാപ്പ് കൂട്ടായ്മ‌യും തുടങ്ങിയിട്ടുണ്ട്. കരൾ രോഗം ബാധിച്ച ടി പി ചന്ദ്രൻ്റെ ചികിത്സാ സഹായത്തിനു വേണ്ടിയാണു യുപി സ്കൂ‌ളിലെ കൂട്ടായ്മ രൂപീകരിച്ചതു. ടി പി ചന്ദ്രൻ അറിയപ്പെടുന്ന നൃത്താ ധ്യാപകനായിരുന്നു. തിരുവാതിരയാണ് അദ്ദേഹത്തിന്റെ മുഖ്യ ഇനം. 2022 ഫെബ്രുവരി 20നു സജീവൻ, ജ്യോതി, പ്രകാശ് ബാബു, കുഞ്ഞമ്പു എന്നിവരോടൊപ്പം ഞാൻ ചന്ദ്രൻ്റെ വീട്ടിൽ പോയിരുന്നു. 2022 ഫെബ്രുവരി 22നു ചന്ദ്രൻ നമ്മെ വിട്ടുപിരിഞ്ഞു.

1982-85 കാലഘട്ടത്തിൽ മഹാത്മായിൽ ഡിഗ്രിക്കു പഠിച്ച വരുടെ വാട്‌സാപ്പ് കൂട്ടായ്‌മയായ ‘വീണ്ടുമീ കടൽത്തീരത്ത്’ എന്ന ഗ്രൂപ്പ് വളരെ സജിവമാണ്. ചന്ദ്രൻ മാസ്റ്റർ സജീവൻ, ജ്യോതി ബാബു, സുധി മാറോളി, സിഐ ദിലീപ്, പ്രേമകൃഷ്‌ണൻ മാസ്റ്റർ, രമേശൻ, പ്രകാശ് ബാബു മാസ്റ്റർ, ശ്രീജയ ബാബു, ഹരിദാസ്, അഡ്വ. ജി കെ ഗോപകുമാർ, പ്രകാശ് കുമാർ, പ്രദീപ്‌കുമാർ, പ്രേമരാജൻ, സനൽ കുമാർ, ഗിരിപ്രകാശ്, അഷ്റഫ്, ഇബ്രാഹിം, ജസീർ, മുഹമ്മദ്, സത്യസജീവൻ, സുരേഷ് ബാബു, വിനോദ്, അജിത്ത്, സജിത, പ്രസീജ, ഗിരിജ തുടങ്ങിയവരാണ് ഇതിന്റെ പിന്നിൽ.

2020 ജനുവരിയിൽ നാട്ടിലെ എൻ്റെ വീട്ടിലാണ് ആദ്യമായി ഒത്തുചേർന്നത്. കോവിഡിൻ്റെ നിയന്ത്രണം കാരണം പിന്നീടു 2021 ഡിസംബർ 26നാണു കൂടാൻ കഴിഞ്ഞത്. എല്ലാവരും കോളേജ് പിള്ളേരായ ആഘോഷമായിരുന്നു അന്ന്. ഞാൻ നാട്ടിലെത്തിയപ്പോൾ 2022 ഏപ്രിൽ 9നും ചിലർ ഒത്തുകൂടി. പിന്നീടു ദുബായിൽ നിന്നു സജിത വന്നതിൻ്റെ ഭാഗമായി 2022 മെയ് 3നു പെരളശ്ശേരിയിലെ പ്രേമരാജൻ്റെ വീട്ടിൽ ഒത്തുചേർന്നു. അടുത്തത് എല്ലാവരും കുടുംബത്തോടൊപ്പം ബാംഗ്ലൂരിൽ ഒത്തുകൂടാനുള്ള തീരുമാനത്തിലാണ്. 2022 ഡിസംബർ 24നു സനൽ കുമാറും 30നു രമശനും മരണപ്പെട്ടു.

ബാംഗ്ലൂർ പാലസ്, ലാൽബാഗ്, കബ്ബൺ പാർക്ക്, ടിപ്പു വിന്റെ പാലസ്, അക്വേറിയം, മ്യൂസിയം, പ്ലാനട്ടോറിയം, വിധാൻ സൗധ, ഹൈകോർട്ട്, ചിന്നസ്വാമി ‌സ്റ്റേഡിയം, കണ്ഠ‌ീരവ സ്റ്റേഡിയം, ഡോ. രാജ് കുമാർ സമാധി, ഡോ. വിഷ്ണു വർധൻ സമാധി, ബെന്നാർഘട്ട നാഷണൽ പാർക്ക് തുടങ്ങിയവയാണു ബാംഗ്ലൂരിൽ പ്രധാനമായി കാണാനുള്ളത്. ബെന്നാർഘട്ടയിൽ വന്യ മൃഗങ്ങൾ തുറസ്സായ സ്ഥലത്തു വിഹരിക്കുമ്പോൾ സഞ്ചാരികൾ ബസിനകത്തു കൂട്ടിലാണ്. ഇതിനു പുറമെ മൈസൂർ, ഹംപി, ശ്രാവണ ബൽഗോള എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളും ധാരാളം പുണ്യക്ഷേത്രങ്ങളും പള്ളികളും മോസ്ക്കുകളും കർണാടകത്തിലുണ്ട്. എല്ലാവർക്കും സസ്നേഹം സ്വാഗതം.

അടുത്ത അധ്യായം ▶ രാജ്യോത്സവ അവാർഡ്

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ഗ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: പുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: രക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍
◼️അധ്യായം 49: കൊലക്കത്തി തേടി സിബിഐ
◼️അധ്യായം 50: രാഷ്ട്രീയ വാടകക്കൊലകൾ
◼️അധ്യായം 51: പ്രണാമം
◼️അധ്യായം 52: രാജകാരണി
◼️അധ്യായം 53: രാഷ്ട്രമീമാംസ
◼️അധ്യായം 54: നാഡീമർദന ക്രിയ 
◼️അധ്യായം 55: സിനിമാ ലോകം 

 

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

Related Articles

Popular Categories