ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണി സംയുക്ത സേനാമേധാവി

ന്യൂഡല്‍ഹി: ദേശീയസുരക്ഷാ കൗണ്‍സിലിന്‍റെ സൈനിക ഉപദേഷ്ടാവ് ലഫ്റ്റനന്‍റ് ജനറല്‍ എന്‍.എസ്.രാജാ സുബ്രഹ്മണിയെ ഇന്ത്യയുടെ സംയുക്തസേനാ മേധാവിയായി നിയമിച്ചു. ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണ് അദ്ദേഹം. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ ഈമാസം മുപ്പതിന് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. സൈനികകാര്യ മന്ത്രാലയ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനുണ്ടാകും.

2024 ജൂലായ് ഒന്നിന് കരസേനാ ഉപമേധാവിയാകുന്നതിന് തൊട്ടുമുൻപുവരെ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത രാജാ സുബ്രഹ്മണി 1985 ഡിസംബര്‍ പതിനാലിന് ഗഡ്‍വാള്‍ റൈഫിള്‍സിലെ എട്ടാം ബറ്റാലിയന്‍ വഴിയാണ് സൈന്യത്തില്‍ ചേരുന്നത്. യുകെയിലെ ബ്രാക്നെയിലിലുള്ള ജോയിന്‍റ് സര്‍വീസസ് കമാന്‍ഡ് സ്റ്റാഫ് കോളജിലും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജിലും ഉപരിപഠനം നടത്തി. ലണ്ടനിലെ കിങ്സ് കോളജില്‍ നിന്ന് എംഎയും മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഫിലും നേടി. പരംവിശിഷ്ട് സേവാ മെഡല്‍, അതിവിശിഷ്ട് സേവാമെഡല്‍, സേനാ മെഡല്‍, വിശിഷ്ട് സേവാമെഡല്‍ തുടങ്ങിയ ഉന്നത സൈനിക ബഹുമതികളും കരസ്ഥമാക്കിയിട്ടുണ്ട്.

നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെയും നിയമിച്ചു. നിലവിലെ സേനാമേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി ഈ മാസം 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കഴിഞ്ഞവർഷം ജൂലായ് 31 മുതൽ പശ്ചിമ നേവൽ കമാൻഡിന്റെ 34-ാമത് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ആയി പ്രവർത്തിച്ചുവരുകയാണ് കൃഷ്ണ സ്വാമിനാഥൻ.

ലെഫ്. ജനറൽ എൻ.എസ്. രാജ സുബ്രമണിയും വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും തമിഴ്നാട് സ്വദേശികളാണ്.
SUMMARY: Lt. General N.S. Rajasubramani, Chief of Joint Staff

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താലിബാന്റെ അഞ്ചുവർഷം; 24 ലക്ഷം പെൺകുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്ത്

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ 24 ലക്ഷത്തോളം പെൺകുട്ടികൾക്ക്...

സർജാപുര മലയാളി സമാജത്തില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം

ബെംഗളൂരു: സർജാപുര മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ മലയാളം മിഷന്‍ മലയാളം ക്ലാസുകളിലേക്കുള്ള...

സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം; കൗൺസിലർമാരെ നിയമിക്കുന്നു

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കർണാടക സർക്കാർ പുതിയ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25...

ബെംഗളൂരുവിൽ ബൈക്ക് അപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി...

കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു; മൂന്ന് പേര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

പത്തനംതിട്ട: കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. കോന്നി കൂടല്‍ പോത്തുപ്പാറയിലാണ്...

കാവേരി ജല തർക്കം; നാളെ കർണാടക ബന്ദ്, ഏതൊക്കെ അടയ്ക്കും, പ്രവർത്തിക്കും?

ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ...

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കണ്ണൂർ: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories