തമിഴ്നാട്ടിനെ ഇനി ദളപതി നയിക്കും; മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്വന്തം കക്ഷിയുടെ 108 സീറ്റുകൾക്ക് പുറമെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് ഗവർണർ രാജേന്ദ്ര അർലേക്കർ സർക്കാരുണ്ടാക്കാൻ വിജയിയെ ക്ഷണിച്ചത്.234 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 120 എം എൽ എ മാരുടെ പിന്തുണാ കത്ത് വിജയ് ഗവർണർക്ക് കൈമാറി.

ടി വി കെ നേതാക്കൾക്കൊപ്പം ഗവർണറെ സന്ദർശിച്ചാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. മുൻപത്തെ കൂടിക്കാഴ്ചകളിൽ ആവശ്യമായ അംഗങ്ങളുടെ കത്ത് ഹാജരാക്കാൻ കഴിയാത്തതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ശനിയാഴ്ച വൈകുന്നേരത്തോടെ വിടുതലൈ ചിരുതൈഗൽ കക്ഷിയും (വി സി കെ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടി വി കെ) പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് വഴിതെളിഞ്ഞത്.

എംഎൽഎമാരുടെ എണ്ണത്തെച്ചൊല്ലി ആദ്യം തടസ്സവാദങ്ങൾ ഉന്നയിച്ചിരുന്ന ഗവർണർ, പിന്തുണക്കത്ത് ലഭിച്ചതോടെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയായിരുന്നു. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിച്ചതിന് പിന്നാലെ ഗവർണർ നിയമന ഉത്തരവ് വിജയ്ക്ക് കൈമാറി. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമാവുകയാണ്.

SUMMARY: Vijay to take oath as Chief Minister today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്, സുധ യാദവ് കർണാടക ഗവർണർ

ന്യൂഡൽഹി: രാജേന്ദ്ര ആർലേക്കറെ കേരള ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി തമിഴ്നാട്...

അതിർത്തി കടക്കാൻ ശ്രമം: ഐ.ഇ.ഡി സ്‌ഫോടനത്തിൽ ലഷ്‌കർ കമാൻഡർ ഉൾപ്പെടെ 4 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ലെഷ്കർ ഭീകരർ...

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള...

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

Related Articles

Popular Categories