തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 320 രൂപ കുറഞ്ഞ് 1,16,960 രൂപയായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 14,620 രൂപയുമായി. 1,17,280 രൂപയായിരുന്നു സ്വർണത്തിന്റെ ഇന്നലത്തെ വില. തുടർച്ചയായ കുതിപ്പിന് പിന്നാലെയാണ് സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളില്‍ അയവുണ്ടാകുമെന്ന സൂചനകളാണ് പെട്ടെന്ന് സ്വർണവില ഉയരാൻ കാരണമായത്.
ഇറാനെതിരെയുള്ള ആക്രമണങ്ങളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം വന്നതോടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുകയും നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിയുകയുമായിരുന്നു.
SUMMARY: Gold rate is decreased
















