കർണാടകയിലെ കലബുർഗിയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു അപകടം.

ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്ദുൾ സാബ് (40), റസൂൽ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം.

ന്യുമോണിയ ബാധിച്ച ബന്ധുവിനെ യാദ്ഗിറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരുമായാണ് ക്രൂയിസർ വാഹനം ആശുപത്രിയിലേക്ക് പോയത്. രോഗിയെയും മറ്റ് രണ്ട് സഹായികളെയും അവിടെ നിർത്തിയ ശേഷം ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

തമിഴ്‌നാട്ടിൽ നിന്നും അമിതവേഗതയിൽ എതിർദിശയിൽ വന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്രൂയിസർ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുപോയി. അപകടം നടന്നയുടൻ ലോറി ഡ്രൈവർ വണ്ടി നിർത്തി ഓടി രക്ഷപ്പെട്ടതായി ചിറ്റാപൂർ പോലീസ് അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Cruiser car collides with lorry in Kalaburagi, Karnataka; Five members of a family die tragically

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിഗ്നലിൽ നിർത്തിയ ബൈക്കിലേക്ക് കാർ ഇടിച്ചു; 33കാരനായ യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കഗ്ഗദാസപുര മെയിൻ റോഡിലെ വിജ്ഞാനനഗർ സിഗ്നലിൽ ഉണ്ടായ വാഹനാപകടത്തിൽ 33കാരനായ...

തിരുവോണ നാളിൽ  വ്യാപക മഴക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

Related Articles

Popular Categories