ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭര്‍ത്താവും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രജിന്‍ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.

മെയ് 15-ന് രാത്രി ഒമ്പതരയോടെ കക്കറ മുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. രജിൻ ലാലാണ് വാഹനം ഓടിച്ചിരുന്നത്. സോന പിറകിലെ സീറ്റിലായിരുന്നു. തീപിടിച്ചതിനെ തുടർന്ന് രജിൻ ലാൽ ഡോർ തുറന്ന് പുറത്തേക്ക് ചാടിയെങ്കിലും പൊള്ളലേറ്റു. പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. അപ്പോഴേക്കും രജിന്റെ ശരീരത്തില്‍ തീ ആളിപ്പടര്‍ന്നു. ഇതോടെ രജിന്‍ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ സോനയേയും രജിനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.

കാർ തീപീടിച്ചത് സംബന്ധിച്ച് രജിൻ ലാലിനെതിരെ സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ രജിൻ ലാലിന് ഇതിൽ പങ്കില്ലെന്ന പ്രാഥമിക കണ്ടെത്തലിൽ പോലീസ് എത്തുകയായിരുന്നു. വാഹനം കത്തുന്നതിന് മുമ്പ് വാഹനത്തിൽ നിന്ന് പെട്രോളിന്‍റെ ഗന്ധം വന്നുവെന്നും അതിന്‍റെ കാരണം തിരക്കാൻ പുറകിലേക്ക് തിരിയുമ്പോഴേക്ക് തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നുമാണ് രജിൻ ലാൽ മൊഴി നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സോന പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കവെയാണ് രണ്ടാമത്തെ മരണം.
SUMMARY: A moving car caught fire: After his wife, the husband, who was undergoing treatment for burns, also succumbed to death

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

യൂറോപ്പിലെ കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

യൂറോപ്പ്: കാറോട്ടമത്സരത്തില്‍ നടൻ അജിത് കുമാറിന്റെ വാഹനം വീണ്ടും അപകടത്തില്‍പ്പെട്ടു. യൂറോപ്പില്‍...

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

Related Articles

Popular Categories