ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ

തി​രു​വ​ന​ന്ത​പു​രം: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പേര്‍ പ്രതികള്‍. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രതി ചേര്‍ത്തത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് എസ്‌ഐടി ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.

ഗ​ൺ​മാ​ൻ​മാ​ർ​ക്കെ​തി​രെ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഈ ​അ​ഞ്ച് പേ​ർ​ക്കു​മെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ശി​പാ​ർ​ശ ഉ​ട​ൻ ഡി​ജി​പി​ക്ക് കൈ​മാ​റും.

ലോ​ക്ക​ൽ പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ചി​ട്ടും യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രു​ടെ ത​ല​ക്ക​ടി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഗു​രു​ത​ര​ച​ട്ട​ലം​ഘ​നം ന​ട​ന്നെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം​ആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്ഐ​ടി​ക്ക് മു​ൻ​പി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ച കേ​സി​ൽ ഗ​ൺ​മാ​ന്മാ​രെ ര​ക്ഷി​ക്കാ​ൻ അ​ന്ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​ക​ൾ. തി​രു​വ​ന്ത​പു​ര​ത്ത് വി​ളി​ച്ചു​വ​രു​ത്തി കേ​സ് ഡ​യ​റി തി​രു​ത്തി​ച്ചു എ​ന്നാ​ണ് മൊ​ഴി.

അതിനിടെ പ്രതി ചേര്‍ത്തതിന് പിന്നാലെ അനിലും സന്ദീപും മുന്‍കൂര്‍ ജാമ്യം തേടി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. കേസില്‍ 309 (വധശ്രമം) അടക്കമുള്ള വകുപ്പുകള്‍ ചുമത്താന്‍ ഇരിക്കയാണ് നീക്കം. നേരത്തെ ജാമ്യമില്ലാ വകുപ്പുകള്‍ മാത്രമായിരുന്നു ചുമത്തിയത്. കേസ് ഈ മാസം 26ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കി.
SUMMARY: Rescue operation in Alappuzha; Five people, including former Chief Minister Pinarayi Vijayan’s gunman, arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മിന്നും ഗോളുമായി കിലിയൻ എംബാപ്പെ; മൊറോക്കോയെ വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ബോ​സ്റ്റ​ൺ: 2026 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ൻ​സ്...

വയനാട്ടിൽ കനത്ത മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ...

തൃണമൂലിന് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് മുൻ രാജ്യസഭാ എം.പിമാരായ സുഷ്മിത ദേവ്, സുഖേന്ദു...

ബൈ​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​നും യു​വ​തി​ക്കും ദാ​രു​ണാ​ന്ത്യം

തിരുവനന്തപുരം: തിരുവല്ല വാഹനാപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി...

കർണാടക ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; 20 കേന്ദ്രങ്ങളിൽ പരിശോധന, ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി/ബെംഗളൂരു: നിരോധിത ഭീകരസംഘടനകളായ ഐഎസ്ഐഎസ് (I അൽ-ഖ്വയ്ദ ഇൻ ദ ഇന്ത്യൻ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ കേസെടുത്ത് പോലീസ്. ആലപ്പുഴ മാവേലിക്കര...

റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ചു; പിടി അധ്യാപകനെതിരെ കൊലക്കുറ്റത്തിന് കേസ്

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനഹള്ളിയിലെ ഒരു സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ആറാം...

വിദ്യാരണ്യപുര കൈരളിസമാജം (വികാസ്) സംഗീത കൂട്ടായ്മ രൂപീകരിക്കുന്നു

ബെംഗളൂരു: വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ് ) നേതൃതത്തിൽ സംഗീത പ്രേമികളുടെ...

Related Articles

Popular Categories