തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നല്‍കി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നല്‍കുന്നത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിർദേശം നല്‍കിയതോടെയാണ് പാർട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നല്‍കിയത്.
ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസില്‍ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തില്‍ നിന്ന് നീക്കിയത്.
SUMMARY: CPM renews membership of Bineesh Kodiyeri















