ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം പാര്‍ട്ടി മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചു.പാര്‍ട്ടിയില്‍ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചിരുന്ന ജലീല്‍ ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം നേടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തവനൂരിലെ തോല്‍വിക്ക് പിന്നാലെ ജലീല്‍ ഇടതു പാളയം വിടുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ലീഗില്‍ നിന്ന് പുറത്തായതോടെയാണ് കെ ടി ജലീലിന്റെ ഇടതുപക്ഷ യാത്ര ആരംഭിക്കുന്നത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയെ എല്‍ഡിഎഫ് പിന്തുണയോടെ അട്ടിമറിച്ചാണ് അദ്ദേഹം ഇടത് പാളയത്തില്‍ തന്റെ സ്വാധീനം തെളിയിച്ചത്.

പിന്നീട് 2011, 2016, 2021 വര്‍ഷങ്ങളില്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം നിയമസഭയിലെത്തി. നാല് തവണ എംഎല്‍എയായിരുന്ന അദ്ദേഹം ഒന്നാം പിണറായി മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ മന്ത്രിയായും തിളങ്ങി. എന്നാല്‍, ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു.

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ചരിത്ര അധ്യാപകനായിരുന്ന ജലീല്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
SUMMARY: No longer an ‘independent’; KT Jaleel ready to join CPM

Hot this week

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാൽ: സംസ്ഥാനത്ത് ഉടൻ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശ്...

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

Related Articles

Popular Categories