എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന ആവശ്യവുമായി എക്സൈസ് മന്ത്രി എം. ലിജു. സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ആവശ്യം. മുഖ്യമന്ത്രി വി.ഡി. സതീശനോടാണ് ഉദ്യോഗസ്ഥനെ മാറ്റാൻ ലിജു ആവശ്യപ്പെട്ടത്.

നവകേരള യാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന മർദ്ദനക്കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെ അജിത്കുമാർ വലിയ രീതിയില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ആലപ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി എം. ലിജുവിന്റെ ഈ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

നേരത്തെ എക്‌സൈസ് കമ്മീഷണർ സ്ഥാനം ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ സെൻട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് തല്‍സ്ഥാനത്തിരുന്ന അജിത്കുമാറിനെ എക്സൈസ് കമ്മീഷണർ പദവിയില്‍ നിന്നും ഒഴിവാക്കിയത്.

തൊട്ടുപിന്നാലെ ബെവ്‌കോ എം.ഡി ആയിരുന്ന ഐ.ജി അർഷിത അത്തല്ലൂരിയെ പെട്ടെന്ന് മാറ്റി പകരം അജിത്കുമാറിനെ ബെവ്‌കോയുടെ പുതിയ സി.എം.ഡി ആയി നിയമിക്കുകയായിരുന്നു. എന്നാല്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന കാലത്തെ പോലീസ് മർദ്ദനക്കേസ് അന്വേഷണം തനിക്കെതിരെ തിരിയുന്ന സാഹചര്യത്തിലാണ് പുതിയ പദവിയില്‍ നിന്നും അജിത്കുമാറിനെ മാറ്റാൻ എക്സൈസ് വകുപ്പ് നേരിട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൈകാതെ തന്നെ വലിയൊരു അഴിച്ചുപണി നടക്കാൻ സാധ്യതയുണ്ട്. ഈ പുനഃസംഘടനയുടെ ഭാഗമായി അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡി സ്ഥാനത്തുനിന്നും മാറ്റി നിർത്തണമെന്നാണ് മന്ത്രി എം. ലിജു മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നില്‍ പ്രധാന ആവശ്യമായി ഉന്നയിച്ചിരിക്കുന്നത്.

SUMMARY: M.R. Ajithkumar should be removed from the post of BEVCO; Excise Minister writes to Chief Minister

Hot this week

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. പുറമേരി...

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും...

‘അമ്മ’യിലെ തര്‍ക്കം: രമേഷ് പിഷാരടി ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന പരിഹാര സമിതി

കൊച്ചി: താര സംഘടന 'അമ്മ'യില്‍ നിലവിലുള്ള ആഭ്യന്തര തർക്കങ്ങള്‍ പരിശോധിക്കാൻ അഞ്ചംഗ...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 275 രൂപ...

Related Articles

Popular Categories