സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം 

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. മൃ​ത സം​സ്കാ​രം സം​ബ​ന്ധി​ച്ച് മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ലിം​കു​മാ​ർ വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​സ്ഥി പു​ഴ​യി​ൽ ഒ​ഴു​ക്കേ​ണ്ട​തി​ല്ലെ​ന്നും വീ​ട്ടു​കാ​രോ​ട് ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ആ​ഗ്ര​ഹം അ​റി​യി​ച്ചി​രു​ന്നു.

കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സലിം കുമാര്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.  ലി​വ​ർ സി​റോ​സി​സ് ബാ​ധി​ച്ച​ത് മ​ദ്യ​പാ​നം കൊ​ണ്ട​ല്ലെ​ന്നും അ​ത് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച അ​സു​ഖ​മാ​ണെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. രോ​ഗാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ വ്യാ​ജ ചി​കി​ത്സ​ക​ൾ തേ​ടേ​ണ്ടി വ​ന്ന​തും അ​ത് ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ക്കി​യ​തും താ​രം മു​മ്പ് പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കരള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. കോൺഗ്രസ് അനുഭാവിയായ സലിംകുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡങ്ങളിൽ പ്രചാരണത്തിനുമിറങ്ങി​യി​രുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ​യാ​ണ് സ​ലിം കു​മാ​റി​നെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ​യും ര​ക്ത​ത്തി​ലെ അ​ണു​ബാ​ധ​യും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വെ​ന്‍റി​ലേ​റ്റ​ർ, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ, ഡ​യാ​ലി​സി​സ് അ​ട​ക്ക​മു​ള്ള ജീ​വ​ൻ ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഹൃ​ദ​യാ​ഘ​ത​മു​ണ്ടാ​യ​താ​ണ് മ​ര​ണ​കാ​ര​ണം.
SUMMARY: Salim Kumar’s funeral will be held at his home this evening; public viewing will be held at Paravur Town Hall from 9 am.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

Related Articles

Popular Categories