ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ 70-ലേറെ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് വൈദ്യുതി മുടങ്ങാൻ സാധ്യത. കെ.പി.ടി.സി.എൽ. നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെസ്കോം പരിധിയിലെ വിവിധ പ്രദേശങ്ങളെയാണ് വൈദ്യുതി തടസ്സം ബാധിക്കുക. സുബ്രഹ്മണ്യപുരം, ഇസ്രോ ലേഔട്ട് എന്നീ ഉപകേന്ദ്രങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വൈദ്യുതി മുടങ്ങുന്നത്.
സുബ്രഹ്മണ്യപുരം ഉപകേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങൾ:
കൊണനകുണ്ടെ ക്രോസ്, സിദണ്ണ ലേഔട്ട്, ശാരദ നഗർ, ബികാസിപുര ബി.ഡി.എ. ലേഔട്ട്, വസന്തപുര മെയിൻ റോഡ്, മാരുതി ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, യാദൾ നഗർ, വസന്തപുര സ്ലം, കനക ലേഔട്ട്, വി.വി. നഗർ, സത്യമ്മനകുണ്ടെ, ദേശായി ഗാർഡൻ, രാമചന്ദ്രപ്പ ലേഔട്ട്, ഭുവനേശ്വരി നഗർ കെ.എസ്.ഡി.ബി. ക്വാർട്ടേഴ്സ്, ഗുബ്ബലാല, പാം ഗ്രൂവ് ലേഔട്ട്, പാം സ്പ്രിങ് ലേഔട്ട്, ശാന്തിവന, ഉത്തരഹള്ളി ബസ് സ്റ്റാൻഡ്, ശാന്തിനികേതൻ സ്കൂൾ പരിസരം, ഹേമാവതി വാട്ടർ സപ്ലൈ റോഡ്, ഗുണ്ടുമുനേശ്വര ക്ഷേത്ര റോഡ്, പാദുക എം.ബി.സി. റോഡ്, എം.ബി.സി. ലേഔട്ട്, മാൾ ഫാക്ടറി റോഡ്, ഹിന്ദുസ്ഥാൻ ഗ്രാനൈറ്റ് റോഡ്, അഗർബത്തി റോഡ്, സ്വാമി വിവേകാനന്ദ റോഡ്, പ്രത്യംഗിരി ക്ഷേത്ര പരിസരം, ബി.എച്ച്.സി.എസ്. ലേഔട്ട്, മഞ്ജുനാഥ് നഗർ, കാനറ ബാങ്ക് കോളനി, സപ്തഗിരി ലേഔട്ട്, ബി.ഐ.പി.എസ്. സ്കൂൾ പരിസരം, അന്നപൂർണേശ്വരി ഇൻഡസ്ട്രിയൽ ഏരിയ, ശ്രീനിവാസ ഇൻഡസ്ട്രിയൽ ഏരിയ, കെ.കെ. ക്രോസ്, മെട്രോ ക്യാഷ് ആൻഡ് കാരി പരിസരം എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.
ഇസ്രോ ലേഔട്ട് ഉപകേന്ദ്രത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങൾ:
ഇസ്രോ ലേഔട്ട്, ഇസ്രോ ലേഔട്ട് ഇൻഡസ്ട്രിയൽ ഏരിയ, ഗൗഡനപാളയ, പ്രെസ്റ്റീജ് ലേക്ക് റിഡ്ജ് പരിസരം, ഇലിയാസ് നഗർ, യെലച്ചേനഹള്ളി, ഗംഗാധരനഗർ, വിവേകാനന്ദ കോളനി, പ്രഗതിപുര, സരബണ്ടെപാളയ, പ്രതിഭ ഇൻഡസ്ട്രിയൽ ഏരിയ, സുപ്രീം ലെതർ ഗാർമെന്റ്സ്, ചന്ദ്രനഗർ, കാശിനഗർ, വിക്രം നഗർ, നഞ്ചപ്പ ലേഔട്ട്, ബികാസിപുര, ടിയേഴ്സ് കോളനി, ജെ.എച്ച്. ബി.എച്ച്.സി.എസ്. ലേഔട്ട്, ബേന്ദ്രെ നഗർ, ഈശ്വർ നഗർ, മിനിയാസ് നഗർ, കനകനഗർ എന്നിവിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
ഇതിനുപുറമെ കൊണനകുണ്ടെ, കുമാരസ്വാമി ലേഔട്ട്, ഉത്തരഹള്ളി, വസന്തപുര, ഗുബ്ബലാല, യെലച്ചേനഹള്ളി, ഇസ്രോ ലേഔട്ട്, ഗൗഡനപാളയ എന്നിവയുടെ സമീപപ്രദേശങ്ങളെയും വൈദ്യുതി തടസ്സം ബാധിച്ചേക്കും.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതനുസരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും വീടുകളും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.
SUMMARY: Power supply will be interrupted in various parts of Bengaluru today.















