കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് വെടിയുണ്ടകള്‍ ഏറ്റ നിലയില്‍ രണ്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ (എസ് പി ഒ) മൃതദേഹങ്ങള്‍ ഇന്നു പുലര്‍ച്ചെ കണ്ടെടുത്തത്. ബുധനാഴ്ച മുതൽ കാണാതായ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കിഷ്ത്വാറിലെ ദച്ചൻ മേഖലയിലുള്ള കിയാർ ഗ്രാമത്തിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചിരുന്ന ബാബി ചന്ദ് (57), രശ്പാൽ കുമാർ (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

​ബുധനാഴ്ച തങ്ങളുടെ ക്യാമ്പിൽ നിന്നും ധർണ-മർവയിലെ സൈനിക പോസ്റ്റിലേക്ക് പട്രോളിംഗിനായി പോകുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമല്ലാത്ത ഉൾവനമേഖലയിലൂടെയുള്ള യാത്രയ്‌ക്കിടെ വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഉദ്യോഗസ്ഥർ തിരികെ എത്താത്തതിനെത്തുടർന്ന് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ വ്യാപക തിരച്ചിലിലാണ് വ്യാഴാഴ്ച പുലർച്ചെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്ക് സമീപത്തുനിന്നും ഇവരുടെ സർവീസ് തോക്കുകൾ കണ്ടെത്താനായിട്ടില്ല. കൊടുംവനവും മലയോരങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്‌ക്ക് കുൽഗാം ജില്ലയിൽ സിആർപിഎഫ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് കിഷ്ത്വാറിലെ ഈ ദാരുണ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
SUMMARY: Two policemen who went missing while on patrol in Kashmir were killed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

ഇടപെടലുകൾ ഫലം കണ്ടു; രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ. കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസില്‍ രണ്ടു പേര്‍ കൂടി...

Related Articles

Popular Categories