ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ ഇടുക്കി, മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

SUMMARY: Widespread rain today: Orange alert in three districts, Yellow alert in 11 districts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

വൈദ്യുതി പ്രതിസന്ധിയില്‍ കേരളത്തിന് ഹിമാചലിന്റെ സഹായം: 250 മെഗാവാട്ട് വൈദ്യുതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ ഇടപെട്ട് കെ സി വേണുഗോപാല്‍ എം...

സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍...

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ...

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി: പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ണൂരില്‍ നിന്ന് പി. ജയരാജന്‍,...

മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ വീട്ടില്‍ കവര്‍ച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്‌ട്രിക് വയറുകള്‍

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിർമാണത്തിലിരുന്ന വീട്ടില്‍ മോഷണം. വീടിന്‍റെ...

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ് നിലനില്‍ക്കുമെന്നും കേസിലെ വിചാരണ നടപടികള്‍...

Related Articles

Popular Categories