ഇ​ന്ത്യാ സഖ്യത്തിന്റെ പ്ര​തീ​കാ​ത്മ​ക ഇംപീച്ച്‌മെന്റ് ആരംഭിച്ചു; ഗ്യാനേഷ് കുമാറിനെ പുറത്താക്കി രാജ്യദ്രോഹ കുറ്റംചുമത്തി വിചാരണ ചെയ്യണം- രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തീ​കാ​ത്മ​ക ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​യി​ലാ​ണ് രാ​ഹു​ൽ ക​ടു​ത്ത​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് ഗ്യാനേഷ് കുമാറിന് തുടരാനാകാത്ത വിധം മതിയായ തെളിവുകൾ പ്രതിപക്ഷത്തിന്റെ കൈവശമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

2023ലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭേദഗതി പ്രകാരം ലഭിച്ച നിയമപരിരക്ഷ തന്നെ രക്ഷിക്കുമെന്നാണ് ഗ്യാനേഷ് കുമാർ കരുതുന്നതെങ്കിൽ രാജ്യത്തെ ജനങ്ങളുടെ മനോഭാവം അദ്ദേഹം മനസിലാക്കണം. പ്രതിപക്ഷ നേതാക്കളും പൊതുജനങ്ങളും ഗ്യാനേഷിനെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. മ​റ്റ് എ​ല്ലാ വ​ഴി​ക​ളും അ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഒ​ന്ന​ട​ങ്കം പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ചെ​ത്തി​യ​ത്. മോ​ദി​യെ​യും അ​മി​ത് ഷാ​യെ​യും രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് അ​റി​യാം. എ​ന്നാ​ൽ അ​വ​രു​ടെ ആ​യു​ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് എ​ക്കാ​ല​വും തു​ട​രാ​നാ​വി​ല്ലെ​ന്നും രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നു​ള്ള പ​രി​ശു​ദ്ധ പോ​രാ​ട്ട​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ച്ചാ​ലും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ലും ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കേ​ണ്ടി​വ​രും. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ​യാ​ണ് ആ​ക്ര​മി​ക്കു​ന്ന​തെ​ന്നും അ​ട്ടി​മ​റി​ക്ക് കൂ​ട്ടു​നി​ന്ന​വ​രു​ടെ നാ​ശ​ത്തി​നാ​യാ​ണ് ഈ ​രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 250 എം​പി​മാ​രാ​ണ് ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ നീ​ക്ക​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ത്. ഗ്യാ​നേ​ഷ് കു​മാ​ർ നി​യ​മ​പ​ര​മാ​യ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം വോ​ട്ടെ​ടു​പ്പി​ലൂ​ടെ പാ​സാ​ക്കി. മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറായിരുന്നു നടപടികൾ നിയന്ത്രിച്ചത്. പാർലമെന്റിലെ യഥാർത്ഥ നടപടിക്രമങ്ങളുടെ മാതൃകയിലായിരുന്നു പരിപാടി. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിന്റെ മാതൃകയിലായിരുന്നു പരിപാടിയുടെ വേദിയും ഇരിപ്പിട ക്രമീകരണവും.

നവംബർ ഒന്നിന് ഡൽഹിയിസെ രാാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പി്ക്കുന്ന മഹാറാലിക്ക് മുന്നോടിയായാണ് ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നത്.
SUMMARY: Mock impeachment of India alliance begins; Ganesh Kumar should be expelled and tried on charges of sedition – Rahul Gandhi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ദീപാവലി പടക്കങ്ങൾക്ക് രാത്രി 8 മുതൽ 10 വരെ മാത്രം അനുമതി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി....

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

കർണാടകയിൽ ദീപാവലി പടക്കങ്ങൾക്ക് രാത്രി 8 മുതൽ 10 വരെ മാത്രം അനുമതി

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കർണാടകയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് സമയനിയന്ത്രണം ഏർപ്പെടുത്തി....

കന്നഡ രാജ്യോത്സവം: എഐകെഎംസിസി ബെംഗളൂരു ‘സ്നേഹസഞ്ചാരം’ നാളെ 

ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി - എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ...

മാധാവര ചക്കുളത്തമ്മ ദേവീക്ഷേത്രത്തിൽ വിശേഷാൽ നാഗപൂജ 2ന് 

ബെംഗളൂരു: മാധാവര ചക്കുളത്തമ്മ ദേവീ ക്ഷേത്രത്തിൽ മണ്ണാറശ്ശാല ആയില്യം മഹോൽസവ ദിനമായ...

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിവാഹിതനായി; വധു മാധ്യമപ്രവർത്തക നിധി റസ്ദാൻ

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിവാഹിതനായി. മാധ്യമപ്രവര്‍ത്തകയായ നിധി...

എഡിഫിസ് വൺ കുടുംബസംഗമം നാളെ

ബെംഗളൂരു: എഡിഫിസ് വണ്ണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കുടുംബസംഗമം ഞായറാഴ്ച വൈകിട്ട്...

സംസ്ഥാന സ്കൂൾ കായികമേള; സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം, അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

കോഴിക്കോട് : അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം....

കാലിഫോർണിയയിലെ ഷോപ്പിങ് മാളിൽ വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ഫെയർഫീൽഡ്: കാലിഫോർണിയയിലെ ഒരു മാളിൽ ജനങ്ങൾക്കുനേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. ആറുപേർക്ക്...

ഓടുന്നതിനിടെ ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച്‌ തീയും...

Related Articles

Popular Categories