ബെംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് എഐകെഎംസിസി – എസ്.ടി.സി.എച്ച് ബെംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 1, ഞായർ) ‘സ്നേഹസഞ്ചാരം’ (Walk for Harmony) സംഘടിപ്പിക്കും. കർണാടക മണ്ണിനോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തുകൊണ്ടാണ് കാൽനടയാത്ര നടക്കുന്നത്.
രാവിലെ 7 മണിക്ക് കബ്ബൺ പാർക്കിൽ നിന്ന് ആരംഭിക്കുന്ന സ്നേഹസഞ്ചാരം രാവിലെ 9-ന് ശിഹാബ് തങ്ങൾ സെന്ററിൽ സമാപനവും
കർണാടകയുടെ പതാക ഉയർത്തൽ കർമ്മം എഐകെഎംസിസി ബെംഗളുരു പ്രസിഡന്റ ടി ഉസ്മാൻ നിർവഹിക്കും.
SUMMARY: Kannada Rajyotsava: AIKMCC Bengaluru’s ‘Snehasancharam’ Tomorrow
















