രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഹുബ്ബള്ളിയിൽ നിന്നുള്ള പിന്നാക്ക വിഭാഗം നേതാവ് പ്രഫ.എം. നാഗരാജയെ കളത്തിലിറക്കിയാണ് ദേവെഗൗഡയുടെ 35 വ​ർ​ഷം നീ​ണ്ടു​നി​ന്ന പാർലമെന്ററി ജീവിതത്തിനു സഖ്യകക്ഷി തടയിടുന്നത്. ജൂ​ൺ 30-നാ​ണ് ദേ​വ​ഗൗ​ഡ​യു​ടെ നി​ല​വി​ലു​ള്ള രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് നി​ന്നെ​ങ്കി​ലും ബി​ജെ​പി അ​ദ്ദേ​ഹ​ത്തി​ന് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ദേ​വ​ഗൗ​ഡ​യു​ടെ പാ​ർ​ല​മെ​ന്‍റ് ക​രി​യ​റി​ന് ഇ​തോ​ടെ താ​ത്കാ​ലി​ക വി​രാ​മ​മാ​കും.

ദേവഗൗഡയുടേതുൾപ്പെടെ ഒഴിവുവരുന്ന നാല് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും നിയമസഭയിലെ അംഗബലമനുസരിച്ച് ഒരു സീറ്റിലേക്കുമാത്രമേ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന് വിജയിക്കാനാകൂ. സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി​എ​സി​ന് വേ​ണ്ടി ഈ ​സീ​റ്റ് ബി​ജെ​പി വി​ട്ടു​ന​ൽ​കു​മെ​ന്നും ദേ​വ​ഗൗ​ഡ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്തു​മെ​ന്നു​മാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്രൊ​ഫ. എം. ​നാ​ഗ​രാ​ജി​നെ രം​ഗ​ത്തി​റ​ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർണാടക പിഎസ്‌സി അംഗവുമാണു വിദ്യാഭ്യാസ വിദഗ്ധൻ കൂടിയായ നാഗരാജ.

രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ദേ​വ​ഗൗ​ഡ​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി ഇ​നി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​വ​സ​രം ന​ൽ​കു​മോ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും. കർണാടക മുൻ മുഖ്യമന്ത്രിയും 6 തവണ ലോക്സഭാ എംപിയും 2 തവണ രാജ്യസഭാ എംപിയും 7 തവണ എംഎൽഎയും ആയിരുന്നു ദേവെഗൗഡ.
SUMMARY: Rajya Sabha elections; BJP announces its own candidate, excluding H.D. Deve Gowda

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

Related Articles

Popular Categories