വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസറഗോഡ് പിടിയിൽ

കാസറഗോഡ്: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശുകാരിയായ യുവതി പിടിയിൽ. സൽമ കാത്തുൽ (30) എന്ന യുവതിയെയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ച് കാഞ്ഞങ്ങാട് പോലീസ് പിടികൂടിയത്.

ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് കൊൽക്കത്തയിലെത്തിയ ഇവർ അവിടെവെച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന വ്യാജ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പണം നൽകി സംഘടിപ്പിക്കുകയായിരുന്നു. ഈ വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇവർ സുരക്ഷിത താവളമായി കേരളം തിരഞ്ഞെടുത്തതും മലപ്പുറത്തെ ഒരു പ്രമുഖ ഹോട്ടലിൽ ജോലി സമ്പാദിച്ചതും.

മലപ്പുറത്ത് ഹോട്ടൽ ജീവനക്കാരിയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇവർ കാഞ്ഞങ്ങാട് സ്വദേശിയായ ഒരു യുവാവിനെ പരിചയപ്പെടുന്നത്. ഇയാൾ കാഞ്ഞങ്ങാട്ട് ഇതിലും നല്ല ശമ്പളമുള്ള മറ്റൊരു ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തതനുസരിച്ചാണ് യുവതി മലപ്പുറത്തുനിന്നും ട്രെയിൻ മാർഗ്ഗം കാസർകോട് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം നടത്തുകയായിരുന്ന പോലീസ് സംഘം ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കയ്യിലുള്ള ആധാർ കാർഡും പാൻ കാർഡും വ്യാജമാണെന്നും ഇവർ ബംഗ്ലാദേശ് സ്വദേശിനിയാണെന്നും പോലീസിന് ബോധ്യപ്പെട്ടത്.

യുവതിക്ക് അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘങ്ങളുമായോ അതോ രാജ്യവിരുദ്ധ ശക്തികളുമായോ ബന്ധമുണ്ടോ എന്നറിയാൻ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത കേന്ദ്രീകരിച്ച് ഇത്തരം വിദേശികൾക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് നൽകുന്ന വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശികൾ വ്യാജരേഖകളുമായി തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. അറസ്റ്റിലായ സൽമ കാത്തുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കി വരികയാണ്.
SUMMARY: Bangladeshi woman arrested in Kasaragod for entering Kerala with fake Aadhaar and PAN card

Hot this week

നിപയില്‍ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

തിരുവനന്തപുരം: ജൂൺ 12നു നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന...

ഇറാൻ പരമോന്നത നേതാവായിരുന്ന ഖ​മ​നേ​യി​യു​ടെ സം​സ്കാ​രം ജൂ​ലൈ ഒ​മ്പ​തി​ന്; രാ​ജ്യ​മാ​കെ വി​ലാ​പ​യാ​ത്ര

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖ​മ​നേ​യി​യുടെ ഖബറടക്ക ചടങ്ങുകൾ...

വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി

ഒരു പെൺകുട്ടി. കൈയിൽ കുറച്ച് വെള്ളാരം കല്ലുകൾ. അവൾ തേടുന്നത് കല്ലുകളെയാണോ, അതോ നഷ്ടപ്പെട്ടുപോയ...

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട്: കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

Related Articles

Popular Categories