സ്വർണവിലയിൽ സമീപകാലത്തെ വലിയ ഇടിവ്; കുറഞ്ഞത് പവന് 3,160 രൂപ

കൊച്ചി: സ്വർണവില കേരളത്തിലും രാജ്യാന്തര വിപണിയിലും ഇന്ന് നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ തകർച്ച. കേരളത്തിൽ രാവിലെ ഗ്രാമിന് 395 രൂപ ഇടിഞ്ഞ് വില 13,645 രൂപയായി. 3160 രൂപ കുറഞ്ഞ് 1,09,160 രൂപയാണ് പവൻവില.

ഇന്നലെ പവന് 1080 രൂപയുടെ വർധനവുണ്ടായി വില 1,12,320 ആയി ഉയർന്നിരുന്നു. തുടർച്ചയായി നാല് ദിവസം വില ഇടിഞ്ഞതിനു ശേഷമാണ് ഇന്നലെ ഉയർന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഇന്ന് വില കുത്തനെ ഇടിഞ്ഞത് സ്വർണവിപണിയിൽ ആശ്വാസം സൃഷ്ടിക്കുന്നുണ്ട്.

24 കാരറ്റിന് പവന് 1,19,088 രൂപയും ​ഗ്രാമിന് 14,886 രൂപയും 18 കാരറ്റിന് പവന് 89,312 രൂപയും ഗ്രാമിന് 11,164 രൂപയുമാണ് വില. വിവാഹ സീസൺ സജീവമായിരിക്കുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലുണ്ടായ ഇടിവ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. നിലവിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ വാങ്ങാൻ 1,25, 000 രൂപയോളം ചിലവാകും.

അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളുമാണ് പെട്ടെന്നുള്ള ഈ വിലയിടിവിന് പിന്നിൽ. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതും ക്രൂഡ് ഓയിൽ വിലവർധനയും സ്വർണവിലയെ ബാധിച്ചു. വെള്ളിക്കും വില ഇടിഞ്ഞു. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 260 രൂപയും കിലോ​ഗ്രാമിന് 2,60,000 രൂപയുമാണ് വില.
SUMMARY:  Gold prices see a sharp decline in recent times; lowest price at Rs 3,160 per ounce

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും

ബെംഗളൂരു: കോമൺവെൽത്ത് വനിതാ പാർലമെന്റേറിയൻമാരുടെ ഇന്ത്യാ മേഖലാ സമ്മേളനത്തിന് ബെംഗളൂരു വേദിയാകും....

സാമ്പത്തിക തിരിമറി കേസില്‍ ബിഎല്‍എം സ്ഥാപക ചെയര്‍മാന്റെ അറസ്റ്റിന് അനുമതി

കോഴിക്കോട്: സാമ്പത്തിക തിരിമറി കേസിൽ ബി എൽ എം സ്ഥാപക ചെയർമാൻ...

ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വർധന നടപ്പാക്കണമെന്ന് ആവശ്യം

കോഴിക്കോട്: ആശമാർ സമരത്തിലേക്ക്. ആശ വർകേഴ്സ് ഫെഡറേഷൻ സിഐടിയു സംസ്ഥാന കമ്മറ്റി...

വായുമലിനീകരണം കാരണം കാഴ്ചപരിധി കുറഞ്ഞു; ചെന്നൈയിലിറങ്ങേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ചെന്നൈ വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് റായ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ...

ഡല്‍ഹി ബേങ്ക് ഓഫ് ബറോഡ ശാഖയിലെ ബോംബ് ഭീഷണി; വ്യാജമെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: ഡൽഹി സെൻട്രലിലെ സൻസദ് മാർ​ഗിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിൽ...

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ പടക്കാപകടങ്ങളിൽ 51 പേർക്ക് കണ്ണിന് പരുക്ക്

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ ബെംഗളൂരുവിൽ 51 പേർക്ക്...

കന്നഡ പഠിക്കൂ… കർണാടകയുമായി ഹൃദയബന്ധം സ്ഥാപിക്കൂ!; സൗജന്യ കന്നഡ പഠന ക്ലാസുകളുടെ പുതിയ ബാച്ച് നവംബർ 22 മുതൽ

ബെംഗളൂരു: കർണാടകയിൽ താമസിക്കുന്ന കന്നഡേതര ഭാഷക്കാർക്ക് കന്നഡ ഭാഷ പഠിക്കാനും നാടിന്റെ...

കൊച്ചിയിലെ ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കൊച്ചിയിലെ ഡി ജെ പാർട്ടികള്‍ക്കുള്ള നിയന്ത്രണത്തില്‍ പോലീസിന് തിരിച്ചടി. പോലീസ്...

Related Articles

Popular Categories