കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന 43കാരന്‍റെ സ്രവ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. രോഗിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
രാമനാട്ടുകര നഗരസഭാ പരിധിയിൽ താമസിക്കുന്നയാൾക്കാണ് രോഗബാധ. രാമനാട്ടുകര നഗരസഭാ ചെയർമാൻ തന്നെയും ഇതിനോടകം ആരോഗ്യവിഭാഗത്തിന്‍റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി ഉടൻ തിരിച്ചേക്കും. പ്രദേശത്തെ കണ്ടൈൻമെന്‍റ് സോണുകളാക്കി തിരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും ആരോഗ്യവിഭാഗത്തിന്‍റെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. രോഗലക്ഷണം പ്രകടമായതിന് പിന്നാലെ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നേരത്തേ അറിയിച്ചിരുന്നു.
SUMMARY: Nipah again in Kozhikode; 43-year-old tests positive
















