നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബോളിവുഡ് നടി സണ്ണി ലിയോണിന് നോട്ടീസ് അയച്ച് കർണാടക സി.ഐ.ഡി. ബെളഗാവി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശിവം അസോസിയേറ്റ്‌സ് അമിതപലിശ വാഗ്ദാനം ചെയ്തു കർണാടകത്തിലും മഹാരാഷ്ട്രയിലുമുള്ള നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ചിരുന്നു. ഇതിൽനിന്ന്‌ സണ്ണി ലിയോൺ അടക്കം പല താരങ്ങൾക്കും പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനാണ് ചോദ്യം ചെയ്യുന്നത്. മറ്റ് ചില താരങ്ങൾക്കും സി.ഐ.ഡി. ഇത്തരത്തിൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ശിവം അസോസിയേറ്റ്‌സുമായും അതിന്റെ പ്രൊമോട്ടറായ ശിവാനന്ദ് നീലന്നവറുമായും ബന്ധപ്പെട്ട പണത്തിന്റെ നീക്കത്തെക്കുറിച്ച് സിഐഡി പരിശോധിച്ചുവരികയാണ്. 40,7000 നിക്ഷേപകരിൽ നിന്ന് ഫണ്ട് ശേഖരിച്ചതായി ആരോപിക്കപ്പെടുന്ന ശിവാനന്ദ് നീലന്നവർ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.. 2023-ൽ നീലന്നവർ നിർമ്മിച്ച കന്നഡ സിനിമയായ ചാമ്പ്യനിലെ “ഡിംഗര ബില്ലി നാനു” എന്ന ഗാനത്തിൽ അഭിനയിക്കാൻ ലിയോണിന് ഏകദേശം ഒരു കോടി രൂപ പ്രതിഫലം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
SUMMARY: Investment fraud case: Karnataka CID issues notice to actress Sunny Leone

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

Related Articles

Popular Categories