ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം, വെനസ്വേലയിലെ പോലെ പൂർണനിയന്ത്രണം ഏറ്റെടുക്കും-ഭീ​ഷ​ണി​യു​മാ​യി ട്രം​പ്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലാണെന്ന സൂചനകൾ ശക്തമാക്കി, രാജ്യത്തിനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാനെതിരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന പ്രസ്താവന നടത്തിയത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ട്രം​പ് ന​ൽ​കി​യി​രു​ന്നു.

ഇ​റാ​ന്‍റെ നാ​വി​ക​സേ​ന, വ്യോ​മ​സേ​ന, റ​ഡാ​ർ സം​വി​ധാ​ന​ങ്ങ​ളും മ​റ്റ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും യു​എ​സ് സൈ​ന്യം ഇ​ല്ലാ​താ​ക്കി​ക്ക​ഴി​ഞ്ഞു​വെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സാ​യ ഖാ​ർ​ഗ് ദ്വീ​പ് വ​രും ദി​വ​സ​ങ്ങ​ളി​ൽ പി​ടി​ച്ചെ​ടു​ക്കും. ഇ​റാ​ന്‍റെ എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ 90 ശ​ത​മാ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഈ ​ത​ന്ത്ര​പ്ര​ധാ​ന ദ്വീ​പ് വ​ഴി​യാ​ണ്. വെ​ന​സ്വേ​ല​യി​ൽ ചെ​യ്ത​തു​പോ​ലെ ഇ​റാ​നി​ലെ എ​ണ്ണ, വാ​ത​ക വി​പ​ണി​ക​ളു​ടെ പൂ​ർ​ണ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കുന്ന, എണ്ണകയറ്റുമതിയുടെ 90 ശതമാനവും കൈകാര്യംചെയ്യുന്നയിടമാണ് ഖാർഗ് ദ്വീപ്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ മാർച്ച് പകുതിയോടെ ഖാർഗ് ദ്വീപിലും നേരത്തേ യുഎസ് ആക്രമണം നടത്തിയിരുന്നു.

ട്രം​പി​ന്‍റെ പു​തി​യ ഭീ​ഷ​ണി​യോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ യു​ദ്ധ​ഭീ​തി​യും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​യ​ത​ന്ത്ര ആ​ശ​ങ്ക​ക​ളും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ മേ​ഖ​ല​യി​ലെ അ​ര​ക്ഷി​താ​വ​സ്ഥ കാ​ര​ണം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ന്‍ അ​റി​യി​ച്ചു. ക​പ്പ​ലു​ക​ൾ​ക്ക് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. എ​ണ്ണ ടാ​ങ്ക​റു​ക​ളും വാ​ണി​ജ്യ ക​പ്പ​ലു​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ത്ത​രം ക​പ്പ​ലു​ക​ൾ​ക്കും നി​രോ​ധ​ന​മു​ണ്ട്.
SUMMARY: Powerful attack on Iran tonight, will take full control like in Venezuela – Trump threatens

Hot this week

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി;സഹോദരങ്ങളായ രണ്ട് കുട്ടികൾ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം, അരീക്കോട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. നാലാം...

പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈനിക ക്രൂരത; 16 മരണം, നിരവധി പേർക്ക് പരുക്ക്

റാവലാകോട്ട്: പാക് അധിനിവേശ കശ്മീരിൽ ജനങ്ങൾക്കെതിരെ പാകിസ്ഥാൻ സൈന്യം നടത്തുന്ന അതിക്രമങ്ങൾ...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

സിബിഎസ്‌ഇ പോര്‍ട്ടലിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയ 19കാരന് ജോലി നല്‍കി ഐഐടി കാണ്‍പൂര്‍

കാൺപൂര്‍: സിബിഎസ്‌ഇയുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്ക് പോര്‍ട്ടലിലെ സുരക്ഷാ പ്രശ്‌നങ്ങള്‍...

അടുത്ത 5 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ...

കോഴിക്കോട്ടെ നിപ ബാധ; പൂനൈ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച...

ഫുട്ബോൾ പ്രേമികൾക്ക് സന്തോഷവാര്‍ത്ത; ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം

ന്യൂഡൽഹി: 2026 ഫിഫാലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ കാൽപ്പന്ത്...

മാളയില്‍ പോലീസ് ഓഫിസറെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: മാള എസ്‌എച്ച്‌ഒ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍...

Related Articles

Popular Categories