യുക്രെയിനില്‍ ചരക്കുകപ്പലിന് നേരെ റഷ്യൻ ‌ഡ്രോണ്‍ ആക്രമണം: രണ്ട് ഇന്ത്യൻ പൗരന്മാരെ കാണാനില്ല

ഡല്‍ഹി: യുക്രൈനിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാതായതായി ഇന്ത്യൻ എംബസി അറിയിച്ചു. മറ്റ് രണ്ടുപേർ സുരക്ഷിതരാണെന്നും എംബസി വ്യക്തമാക്കി. എംവി എജിഎൻ രാഗ്നർ എന്ന ചരക്കുകപ്പലിന് നേരെയാണ് ശനിയാഴ്ച ആക്രമണമുണ്ടായത്.

സംഭവസമയത്ത് നാല് ഇന്ത്യൻ പൗരന്മാർ കപ്പലിലുണ്ടായിരുന്നുവെന്ന് എംബസി സ്ഥിരീകരിച്ചു. ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച്‌, രണ്ടുപേർ സുരക്ഷിതരാണെങ്കിലും മറ്റ് രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കാണാതായവരെ കണ്ടെത്തുന്നതിനായി പ്രാദേശിക അധികൃതരുമായി സഹകരിച്ച്‌ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

ആക്രമണത്തിന് പിന്നിലെ സാഹചര്യമോ കപ്പലിലുണ്ടായിരുന്ന ആകെ ജീവനക്കാരുടെ എണ്ണമോ സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന കരിങ്കടല്‍ തുറമുഖമായ ഒഡെസയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവാണ്.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് വീണ്ടും അഭ്യർഥിച്ച എംബസി, രാജ്യത്തുള്ള ഇന്ത്യക്കാർക്ക് ആവശ്യമായ കോണ്‍സുലാർ സഹായം തുടർന്നും ലഭ്യമാക്കുന്നുണ്ടെന്നും അറിയിച്ചു.

SUMMARY: Russian drone attack on cargo ship in Ukraine: Two Indian nationals missing

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ കൊലപാതകം; യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം: പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. പാല്‍ക്കുളങ്ങര സ്വദേശിയായ വിശാഖ്...

സമരവിജയത്തിന് പിന്നാലെ എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി; പങ്ക് നിര്‍ണ്ണായകമെന്ന് അശുതോഷ് റങ്ക

ഡല്‍ഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ...

മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമര്‍ശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും പ്രമുഖ നടി തൃഷയെയും...

ശിവകാശിയില്‍ പടക്ക ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട്...

പ്രിയദര്‍ശിനി ബസില്‍ പുരുഷന്മാര്‍ക്കും സീറോ ടിക്കറ്റ്; മൂന്ന് കണ്ടക്ടര്‍മാര്‍ക്ക് നോട്ടിസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സർവീസുകളിലെ വനിതാ യാത്രക്കാർക്കുള്ള സൗജന്യ 'സീറോ വാല്യു'...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന്...

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ആലുവ: ആലുവയില്‍ 12 വയസ്സുകാരിയെ കാണാനില്ല. ശ്രീജേഷിൻ്റെ മകള്‍ ശ്രീഭദ്രയെ ആണ്...

Related Articles

Popular Categories