കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ ജിപ്സം സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു. ആലപ്പുഴ സ്വദേശി മധു(58) വയനാട് മാനന്തവാടി സ്വദേശി അജിത്ത് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരുടെയും തലക്ക് നിസ്സാര പരുക്കുകളുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ 1.22 ഓടെയായിരുന്നു അപകടം. മേൽക്കൂരയിലെ കോൺക്രീറ്റിന് താഴെ ഘടിപ്പിച്ചിരുന്ന ജിപ്സം സീലിങ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. മാനന്തവാടി, തൊട്ടിൽപാലം ബസുകൾ എത്തുന്ന പതിമൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജിപ്സം സീലിങ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഘുഭക്ഷണശാലയ്ക്ക് സമീപം പൊട്ടിവീണിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ അപകടം. നിലവിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സീലിങ്ങും ഏതുനിമിഷവും അടർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ്.

കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് 2021 ൽ മദ്രാസ് ഐ.ഐടി നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ടെർമിനലിന്‍റെ 90 ശതമാനം തൂണുകൾക്കും 80 ശതമാനം ബീമുകൾക്കും സ്ലാബുകൾക്കും ബലക്ഷയമുണ്ടെന്നും അടിയന്തരമായി ഇവ ബലപ്പെടുത്തണമെന്നും നിർമാണത്തിനായി ഏകദേശം 30 കോടിയിലധികം രൂപ ചെലവ് വരുമെന്നുമാണ് 2021 ൽ മദ്രാസ് ഐ.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
SUMMARY: Ceiling collapses at Kozhikode KSRTC bus stand; 2 passengers suffer head injuries

Hot this week

പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക...

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജ്...

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

Related Articles

Popular Categories