കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ അതിൽ ഇടപെടാൻ കോടതികൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി മീനാക്ഷിയുടെ ഹർജി തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശിച്ച് ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, എ.എസ് ചന്ദുര്‍ക്കര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മധ്യപ്രദേശില്‍ നിന്നുള്ള മീനാക്ഷി നടരാജന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം തള്ളിയതിന് എതിരെയായിരുന്നു ഹര്‍ജി.

ഫലപ്രഖ്യാപനം അടക്കം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കില്ല. നേരത്തെ ഇത്തരത്തില്‍ ഇടപെട്ട സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

കോണ്‍ഗ്രസിന് ജയിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമുള്ള സീറ്റിലാണ് മീനാക്ഷി നടരാജന്റെ നാമനിര്‍ദേശപത്രിക തള്ളിയത്. ജൂണ്‍ ഒമ്പതിന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് പത്രിക തള്ളിയത്. തെലങ്കാനയിലെ ഒരു കേസ് സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു എന്ന് കാണിച്ച് ബിജെപി സ്ഥാനാര്‍ഥി മഹേഷ് കേവത് നല്‍കിയ പരാതിയിലാണ് വരണാധികാരി മീനാക്ഷിയുടെ പത്രിക തള്ളിയത്.

പത്രിക തള്ളപ്പെട്ടതോടെ മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മൂന്ന് സ്ഥാനാര്‍ഥികളെയും വിജയികളായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. രജനീഷ് അഗര്‍വാള്‍, തരുണ്‍ ചുഗ്, മഹേഷ് കേവാട്ട് എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്. മൂവര്‍ക്കും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൈമാറിയിട്ടുണ്ട്.
SUMMARY: Setback for Congress; Supreme Court rejects Meenakshi Natarajan’s petition

Hot this week

പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക...

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജ്...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരുക്ക്

കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന്...

ടി. വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

കൊച്ചി:സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ...

എസ്ഐആര്‍ ബോധവത്കരണയോഗം

ബെംഗളൂരു: ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് എസ്‌ഐആര്‍ ബോധവല്‍കരണവുമായി ബോധവത്കരണയോഗം ശിഹാബ്...

സൗജന്യ മെഡിക്കൽ ക്യാമ്പ്

ബെംഗളൂരു: പീഷോൺ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രിയദർശനി ചാരിറ്റബിൾ സൊസൈറ്റി എന്നിവ...

വയനാട്ടില്‍ ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്ത് ആശങ്ക ഉയർത്തി ഷിഗെല്ല സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. വയനാട്ടില്‍...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ഹര്‍ജിയില്‍...

Related Articles

Popular Categories