പാലക്കാട്ടെ 23 കുട്ടികളുടെ ദുരൂഹ മരണത്തിൽ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 13 വർഷത്തിനിടെ 23 കുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ട കേസുകളുടെ അന്വേഷണം സിബിഐക്ക് കൈമാറി കേരള ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിലെ കുട്ടികളുടെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഇത്തരം കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാൻ 2026 ഫെബ്രുവരി 19-ന് ഉത്തരവിട്ടിരുന്നിട്ടും സിബിഐ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.  കൊല്ലംങ്കോട്ടെ പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി കൊല്ലംങ്കോട് കേസന്വേഷണം ക്രൈം ബ്രാഞ്ച് നടത്തിയെങ്കിലും യാതൊരു വ്യക്തതയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സിബിഐയ്ക്ക് ഹൈക്കോടതി കേസ് കൈമാറിയത്.

കുട്ടികളുടെ ഇത്തരം അസ്വാഭാവിക മരണങ്ങൾക്ക് പിന്നിൽ ചില പ്രത്യേക സാമൂഹിക ഘടകങ്ങൾ കാരണമായിട്ടുണ്ടാകാമെന്ന് കോടതി മുൻപ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയെ കേസിൽ കക്ഷിചേർത്തിരുന്നു. സംസ്ഥാനത്തുടനീളം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവൽക്കരണ പരിപാടികൾ ശക്തമാക്കുന്നതിനുമായി അതോറിറ്റി സമർപ്പിച്ച സത്യവാങ്മൂലം കോടതി രേഖപ്പെടുത്തി. തുടർനടപടികൾക്കായി കേസ് ഓഗസ്റ്റ് ആറിലേക്ക് മാറ്റിവെച്ചു.

സലിൽ ലാൽ അഹമ്മദ് ഉൾപ്പെടെയുള്ള ഒരു കൂട്ടം സാമുഹ്യ പ്രവർത്തകർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നേരത്തെ വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കുറ്റപത്രത്തിൽ പാലക്കാട് പലയിടങ്ങളിലായി പത്തു വർഷത്തിനുള്ളിൽ 28 കുട്ടികൾ മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് പരാമർശമുണ്ടായിരുന്നു. തുടർന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ സാമൂഹ്യ പ്രവർത്തകർ പൊതു താൽപ്പര്യ ഹർജി നൽകിയത്.
SUMMARY: High Court orders CBI probe into mysterious deaths of 23 children in Palakkad

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

Related Articles

Popular Categories