ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെർദെ എന്ന കുഞ്ഞൻ രാജ്യം. ആഫ്രിക്കയിലെ വൻകരയിലെ ഈ രാജ്യം പോർച്ചുഗലിന്റെ പഴയ കോളനിയായിരുന്നു കേപ് വെർദെ. വെറും അഞ്ച് ലക്ഷം ജനസംഖ്യ മാത്രമുള്ള കേപ് വെർഡെ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. ആദ്യ മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്‌പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ദെയ്ക്ക് സാധിച്ചു. ആദ്യ പകുതിയിൽ സ്പാനിഷ് പടക്കെതിരെ മികച്ച ചെറുത്ത് നിൽപ്പാണ് കേപ് വെര്‍ദെ നടത്തിയത്.
ഗോൾകീപ്പർ വോസിഞ്ഞയുടെ മികച്ച പ്രകടനമാണ് കേപ് വെർദെയ്ക്ക് തുണയായത്. സ്പെയിന്റെ ശക്തമായ മൂന്ന് ഗോൾശ്രമങ്ങളാണ് വോസിഞ്ഞ തടുത്തിട്ടത്. ലാമിൻ യമാൽ അവസാന 20 മിനിറ്റ് മാത്രമാണ് സ്പെയിനായി കളത്തിലിറങ്ങിയത്. കഴിഞ്ഞ 18 മാസത്തിനിടെ ആദ്യമായാണ് ഒരു മത്സരത്തിന്റെ ആദ്യ പകുതിയിൽ സ്പെയിന് ഗോൾ നേടാനാകാതെ പോകുന്നത്. ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ.
SUMMARY: Goalless draw; Small nation Cape Verde crushes former champions Spain















