ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍ 

ബെംഗളൂരു: കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയിൽ വെച്ച് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ശ്വേതയുടെ കാമുകന്‍ കെന്നത്തിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജൂൺ 22 ന് രാത്രി കെആർ പുരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവില്‍ പോകുകയായിരുന്നു. 

ശ്വേതയും കാമുകൻ കെന്നത്തും തമ്മിലുള്ള ലിവിംഗ്-ഇൻ ബന്ധത്തെ മാതാപിതാക്കൾ ശക്തമായി എതിർത്തിരുന്നു. ഇതേച്ചൊല്ലി കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നു. സംഭവദിവസം രാത്രി ഏഴുമണിയോടെ മാതാപിതാക്കളും ഇളയ സഹോദരിയും ശ്വേതയുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. അവിടെവെച്ച് ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്നതിന് പിന്നാലെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. അയൽവാസികൾ നൽകിയ വിവരത്തെത്തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
SUMMARY: Bengaluru: Woman arrested for killing parents and sister for opposing live-in relationship; boyfriend absconding

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നിർദ്ദേശം നൽകി കമ്പനി

ഡൽഹി: ഫുക്കെട്ട്-ഡല്‍ഹി വിമാനത്തിൻ്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന്, എയർ...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട്, ഓങ്ങല്ലൂർ പൈനോഴി വീട്ടിൽ മണി (84) ബെംഗളൂരുവില്‍ അന്തരിച്ചു....

വന്ദേമാതരം വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്; അത് ഓഗസ്റ്റ് 15ന് വ്യക്തമാകുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തില്‍...

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

പാലക്കാട്‌: പാലക്കാട് എംഎസ്‌എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ...

വയോധികയെ മര്‍ദിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

കൊച്ചി: വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ...

ആട്ടകളരിയിൽ ‘ഓഗസ്ത് വിത്ത് മാസ്റ്റേർസ്’; മേതിൽ ദേവിക നയിക്കുന്ന മോഹിനിയാട്ട പരിശീലനകളരി 17 മുതൽ 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന സ്ഥാപനമായ ആട്ടകളരിയുടെ...

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന സൗജന്യ ദന്തരോഗ...

Related Articles

Popular Categories