പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമ രേഖയല്ലെന്നും വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് പാസ്‌പോർട്ട് അനുവദിക്കുന്നതെങ്കിലും, അത് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ വിശദീകരണം. പതിനാലാമത് ‘പാസ്‌പോർട്ട് സേവാ ദിവസി’നോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ ശരാശരി 45 മിനിറ്റ് മാത്രമാണ് ചെലവഴിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാസ്‌പോര്‍ട്ടിന്റെ ഉടമസ്ഥാവാകാശം വ്യക്തികള്‍ക്കില്ലെന്നും അതിന്റെ പിന്‍വശത്ത് ഇത് സര്‍ക്കാരിന്റെ സ്വത്താണെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ അത് തിരികെ നല്‍കേണ്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എസ്‌ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് ഹര്‍ജി പരിഗണിക്കവെ, ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള അന്തിമരേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് കേവലം വ്യക്തിവിവര രേഖമാത്രമാണ്. വോട്ടര്‍ ഐഡിയും പൗരത്വ രേഖയായി കണക്കാക്കുന്നില്ല.

വിവിധ സർക്കാർ ഏജൻസികളിൽനിന്ന് ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ, വളരെയധികം സൂക്ഷ്മതയോടെ, ഒരുപാട് പ്രക്രിയകൾക്കൊടുവിലാണ് ഒരു പാസ്പോർട്ട് നൽകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇ പാസ്പോർട്ടുകൾ ഉയർന്ന സുരക്ഷ ഉറപ്പുവരുത്തുന്നു. വ്യാജരേഖാ നിർമാണം ചിപ്പ് അധിഷ്ടിത പാസ്പോർട്ടിൽ നടക്കില്ല. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ സുഗമമായി നടപ്പിലാക്കാനാകുമെന്നും വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു പറഞ്ഞു.

ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം നൽകുന്ന രാജ്യങ്ങളുടെ എണ്ണം 27 ആയി ഉയർന്നുവെന്ന്, 2019 ൽ ഇത് 16 രാജ്യങ്ങൾ മാത്രമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. 47 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യവും, 66 രാജ്യങ്ങൾ ഇലക്ട്രോണിക് വിസ സൗകര്യവും നൽകുന്നുണ്ട്. സമീപകാലത്ത് യൂറോപ്യൻ രാജ്യങ്ങളുമായി നിരവധി മൊബിലിറ്റി കരാറുകൾ ഒപ്പുവച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
SUMMARY: Passport is only a travel document, not proof of citizenship, says Ministry of External Affairs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories