വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി സോ​ജ​ൻ; അ​ഞ്ജു ബോ​ബി ജോർ​ജി​ന്‍റെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു

ഭുവനേശ്വർ: ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്. 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു.അഞ്ജു ബേബി ജോർജിന്റെ റെക്കോർഡ് ആൻസി സോജൻ തകർത്തു. 2004ൽ ഒളിംപിക്സിൽ അഞ്ജുവിന്റെ ദൂരം 6.83 മീറ്റർ ആയിരുന്നു. 22 വർഷം പഴക്കമുള്ള അഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയായി.

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് മലയാളി താരം ആൻസി സോജന്റെ ചരിത്ര നേട്ടം. ഇ​തോ​ടെ ഈ ​ഇ​ന​ത്തി​ലെ ദേ​ശീ​യ കി​രീ​ട​വും താ​രം സ്വ​ന്ത​മാ​ക്കി. 2004 ആ​ഗ​സ്റ്റ് 27-ന് ​ഏ​ഥ​ൻ​സ് ഒ​ളി​മ്പി​ക്സി​ന്‍റെ ഫൈ​ന​ലി​ലാ​യി​രു​ന്നു അ​ഞ്ജു 6.83 മീ​റ്റ​ർ ചാ​ടി ദേ​ശീ​യ റി​ക്കോ​ർ​ഡി​ട്ട​ത്. ഒ​ളി​മ്പി​ക്സ് ലോം​ഗ് ജം​പ് ഫൈ​ന​ലി​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു അ​ഞ്ജു​വി​ന്‍റെ ച​രി​ത്ര നേ​ട്ടം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ത​ന്നെ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു ആ​ന്‍​സി.​ ആ​ദ്യ ശ്ര​മ​ത്തി​ല്‍ 6.73 മീ​റ്റ​ർ ചാ​ടി​ക്കൊ​ണ്ട് അ​ൻ​സി മി​ക​ച്ച തു​ട​ക്ക​മി​ട്ടു. പി​ന്നീ​ട് മു​ൻ ശ്ര​മ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി അ​ഞ്ചാം ശ്ര​മ​ത്തി​ലാ​ണ് ആ​ൻ​സി 6.88 മീ​റ്റ​ർ എ​ന്ന ച​രി​ത്ര ദൂ​ര​ത്തി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ​ത്.ഏഷ്യൻ അത്‌ലറ്റിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണിത്. കൂടാതെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 6.85 മീറ്റർ ദൂരം പിന്നിടുന്ന രണ്ടാമത്തെ ഏഷ്യൻ വനിത എന്ന വലിയ നേട്ടവും ആൻസി സ്വന്തമാക്കി. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗ്യതാ മാർക്കും താരം പിന്നിട്ടു.

ഫൗ​ൾ ജ​മ്പു​ക​ൾ ഇ​ല്ലാ​തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ത​ന്‍റെ ആ​ദ്യ ല​ക്ഷ്യ​മെ​ന്നും, അ​തി​ലൂ​ടെ മി​ക​ച്ചൊ​രു ദൂ​രം താ​ണ്ടാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ൻ​സി പ്ര​തി​ക​രി​ച്ചു.
SUMMARY: Ansi Sojan creates new history in women’s long jump; Anju breaks Bobby George’s record

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം...

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഇന്ത്യ; പൂൾ ഡിയിൽ ഇനി പാകിസ്ഥാനെതിരെയുള്ള മത്സരം നിർണ്ണായകം

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക്...

അതിരുകൾ മായുന്ന സാഹിത്യലോകം: ബുക്ക് ബ്രഹ്മയിൽ ഭാഷകളുടെ വസന്തം

 'ഇതുവരെയും നമുക്ക് വേലിക്കെട്ടിനപ്പുറത്തുണ്ടായിരുന്ന ഭാഷകളായിരുന്നു മറ്റ് ഇന്ത്യൻ ഭാഷകൾ. ഇപ്പോൾ അവയെല്ലാം...

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

Related Articles

Popular Categories