ബെംഗളൂരു: കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് ‘പ്രൊഫക്‌സെല്‍’ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ, എച്ച്എഎല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ സിപ്പ് ഹോട്ടല്‍ റോസാല്‍ബയില്‍ നടക്കുന്നതാണ്.
രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.സി. നൗഫല്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
ആദില്‍ അത്വീഫ് സ്വലാഹി, ഡോ. നസ്റുദ്ധീന്‍, ഡോ. ഹാരിസ് ചോലക്കല്‍, പി.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
SUMMARY: ISM Professionals Family Conference announcement meeting in Bengaluru today
















