‘ശ്വേതയുമായുള്ള സംഭാഷണം ലീക്കായതല്ല റിലീസാക്കിയതാണ്’; അഡ്ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി

കൊച്ചി: അമ്മ സംഘടനയുടെ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് രമേഷ് പിഷാരടി. അമ്മ സംഘടനയെ കോടതി കയറ്റാന്‍ ആഗ്രഹമില്ലെന്നും, ഓഡിയോ പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു. ഓഡിയോ ലീക്കായതല്ല, റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാൻ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവർ തെളിയിക്കട്ടെ. പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റി വന്നത്. പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ച ഒരാളുടെ ഹർജിയിൽ എങ്ങനെയാണ് സ്റ്റേ വരുന്നത്? എന്നാൽ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി. സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനറായി തനിക്ക് ഒരു യോഗം വിളിച്ച് കൂട്ടാനോ മറ്റ് കാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ല എന്ന രീതിയിലാണ് സ്‌റ്റേ വന്നിരിക്കുന്നതെന്ന് പിഷാരടി പറഞ്ഞു. സ്‌റ്റേ വന്ന സാഹചര്യത്തില്‍ ഞാന്‍ മാറുന്നു. ഇതില്‍ അങ്ങനെ കടിച്ചുതൂങ്ങണമെന്ന യാതൊരു ആഗ്രഹവും എനിക്കില്ല. ബാക്കി ചുമതലകള്‍ എങ്ങനെയാണെന്ന് വച്ചാല്‍ നടന്നു പോകട്ടെ – അദ്ദേഹം പറഞ്ഞു.

32 വര്‍ഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയെ കോടതിയിലെത്തിക്കാനുള്ള ഒരു ആഗ്രഹവും എനിക്കില്ലായിരുന്നു. അത് രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു ആഗ്രഹം. ശ്വേതയോടും, അന്‍സിബയോടും, ടിനിയോട്, മല്ലിക ചേച്ചിയോട്, ലക്ഷ്മി പ്രിയയോട് അവരുടെ അഭിഭാഷകരോട് എല്ലാം മണിക്കൂറ് കണക്കിന് സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ച ഒരു ഓഡിയോ ആണ് പുറത്ത് വന്നത്. അത് ലീക്ക് അല്ല റിലീസ് ആണ്. ലീക്കും റിലീസും വ്യത്യാസമുണ്ടല്ലോ. അതിന്റോ ഓഡിയോ ക്വാളിറ്റി വ്യത്യാസം, എന്റെ ഫോണ്‍ ടോണ്‍ ടോണും ലൈവ് ടോണും ഒക്കെ കേട്ടാല്‍ തന്നെ എവിടുന്നാണ് ലീക്ക് ആയത് എന്നൊക്കെ മനസിലാക്കാന്‍ സാധിക്കും. വ്യക്തിപരമായി വലിയ സൗഹൃദമുണ്ടായിരുന്ന ഒരാള്‍ ഓഡിയോ പുറത്ത് വിട്ടതില്‍ എനിക്കൊരു വേദനയുണ്ട് – പിഷാരടി പറഞ്ഞു.

അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കാനിടയായ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ ബോഡി ദിവസം ഒരു പ്രത്യേക ഘട്ടത്തില്‍ അമ്മ സംഘടനയുടെ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജി വെച്ച് പോവുകയാണ് എന്ന് പ്രഖ്യാപിച്ചു. താന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കൂടി രാജിവെക്കുന്നു എന്ന് പ്രസിഡന്റ് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞ് അവിടെ നിന്ന് പോയപ്പോള്‍ അവിടെ പെട്ടന്നൊരു അനാഥത്വമുണ്ടായി. പിന്നാലെ അവിടെയുണ്ടായിരുന്ന ആളുകള്‍ ജഗദീഷിനെ താത്കാലിക അധ്യക്ഷനായി വെച്ചുകൊണ്ട് ഒരു ചര്‍ച്ച നടത്തി. യോഗം അനന്തമായി നീണ്ടു പോകുന്നത് കൊണ്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയിരുന്നു. എന്നെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കേണ്ട സാഹചര്യമുണ്ടായെന്നും പിഷാരടി ഇതില്‍ നില്‍ക്കാമോ എന്നും ചോദിച്ചു. ഏതെങ്കിലും രീതിയിൽ ഈ സംഘടനയെ സഹായിക്കാൻ പറ്റുമെങ്കിൽ അതെന്റെ ഉത്തരവാദിത്തമായി കണ്ടാണ് കമ്മിറ്റിയിൽ നിൽക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാനുൾപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയുണ്ടായത് – അദ്ദേഹം പറഞ്ഞു.

 

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

കൈരളി കലാസമിതി സാഹിത്യോത്സവം 12-ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ജൂലൈ 12-ന്...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

തൃശൂരില്‍ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി

തൃശൂര്‍: തൃശൂര്‍ നെടുപുഴയിലെ കോള്‍പ്പാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി....

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച...

കൈരളി കലാസമിതി സാഹിത്യോത്സവം 12-ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ജൂലൈ 12-ന്...

പ്രിയദര്‍ശിനി മൂലം സര്‍വീസുകള്‍ നഷ്ടത്തില്‍; കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും

കാസറഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയിൽ പ്രതിസന്ധിയിലായ കാസറഗോഡ്...

കാത്തിരുന്ന കൂട്ടുകെട്ട്; മോഹൻലാൽ-ദിലീഷ് പോത്തൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ ഔദ്യോഗികമായി പ്രഖ്യാപിച്ചു

കൊച്ചി: ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു....

കത്തുകളുടെ സുവര്‍ണകാലം വീണ്ടും ഓർമിപ്പിക്കാൻ ബെംഗളൂരുവിൽ 12 ദിവസത്തെ പ്രത്യേക പരിപാടി

ബെംഗളൂരു: ഡിജിറ്റൽ ആശയവിനിമയത്തിന്റെ തിരക്കിനിടയിൽ കൈയെഴുത്ത് കത്തുകളുടെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ...

Related Articles

Popular Categories