കുടിവെള്ളം ദുരുപയോഗം ചെയ്താൽ അയ്യായിരം രൂപ പിഴ; ബെംഗളൂരു ജലവിതരണ ബോർഡ്

ബെംഗളൂരു: നഗരത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും ജലസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബെംഗളൂരു ജലവിതരണ-മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കുടിവെള്ളം അനാവശ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് 5,000 രൂപ പിഴ ചുമത്തുമെന്ന് ബോർഡ് അറിയിച്ചു. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പ്രതിദിനം അഞ്ഞൂറ് വീതം അധിക പിഴയും കുടിവെള്ള വിതരണത്തിൽ നിയന്ത്രണവും ഏർപ്പെടുത്താനാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പുതിയ നിർദേശപ്രകാരം വാഹനങ്ങൾ കഴുകൽ, പൂന്തോട്ടങ്ങൾ നനയ്ക്കൽ, നിർമാണ പ്രവർത്തനങ്ങൾ, സ്വിമ്മിങ് പൂൾ നിറയ്ക്കൽ, അലങ്കാര ജലധാരകൾ പ്രവർത്തിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്ക് പുനരുപയോഗ ജലമോ മറ്റ് അനുയോജ്യമായ ജലസ്രോതസുകളോ ഉപയോഗിക്കണമെന്ന് ബെംഗളൂരു ജലവിതരണ മലിനജല ബോർഡ് നിർദേശിച്ചു.

അതോടൊപ്പം, നഗരത്തിലെ വലിയ കെട്ടിടങ്ങളിൽ ജല ഉപഭോഗം കുറയ്ക്കുന്നതിനായി വെള്ളം ലാഭിക്കുന്ന എയറേറ്ററുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. ജലസംരക്ഷണം പൊതുജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: Rs 5,000 fine for misuse of drinking water; Bengaluru Water Supply Board issues new water conservation guidelines

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

‘ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്’; ഇടപെട്ട് സുപ്രിംകോടതി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൊതുജനങ്ങളെ നിയന്ത്രിക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണമായും...

വനിതാ അണ്ടര്‍ 19 ചാമ്പ്യൻഷിപ്പില്‍ മുംബൈയെ തകര്‍ത്ത് കേരളം

റോപ്പർ: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പില്‍ കരുത്തരായ മുംബൈയെ തോല്‍പിച്ച്‌...

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍...

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താൻ സിബിഐക്ക് നിർദേശം. രണ്ട്...

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

Related Articles

Popular Categories