നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ജൂലൈ 14 മുതൽ ട്രെയിൻ സ്ഥിരം സർവീസ് ആരംഭിക്കും. ഉദ്ഘാടന പ്രത്യേക സർവീസ് ജൂലൈ 13-ന് നടത്തും.
പുതിയ ട്രെയിൻ യെലഹങ്ക–അരസീകെരെ, ട്രെയിൻ നമ്പർ 66505, അരസീകെരെ–യെലഹങ്ക, ട്രെയിൻ നമ്പർ 66506 എന്നീ നമ്പറുകളിലാണ് സർവീസ് നടത്തുക.

ഞായർ ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് ഇരുവശത്തേക്കും ട്രെയിൻ സർവീസ് നടത്തുക. യെലഹങ്കയിൽ നിന്നും എല്ലാദിവസവും രാവിലെ 6:45 നു പുറപ്പെടുന്ന ട്രെയിൻ അരസീകെരെ ജംഗ്ഷനിൽ രാവിലെ 11 മണിക്ക് എത്തിച്ചേരും. അരസീകെരെ ജംഗ്ഷനിൽ നിന്ന് നിന്ന് ഉച്ചക്ക് 2.10 ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 7. 15ന് യെലഹങ്കയിൽ എത്തിച്ചേരും.

ആദിഹള്ളി, ഹൊന്നവല്ലി റോഡ്, ശ്രീ ശാരദ നഗർ, തിപ്റ്റൂർ, ബനശങ്കരി ഹാൾട്ട്, കർദി, അരേളഗുപ്പേ, ബാണസാന്ദ്ര, അമ്മസാന്ദ്ര, സാമ്പിഗെ റോഡ്, നിട്ടൂർ, ഗുബ്ബി, മല്ലസാന്ദ്ര, ഹെഗ്ഗേരെ ഹാള്‍ട്ട്, തുമകുരു, ക്യാത്തസാന്ദ്ര, ഹിരേഹള്ളി, ദോബ്‌സ്‌പേട്ട്, നിദ്വന്ദ, മുദ്ദലിംഗനഹള്ളി, ദോഡ്ബെലെ, ഭൈരനായകനഹള്ളി, ഗൊല്ലഹള്ളി, ചിക്കബാനവര, യശ്വന്ത്പൂർ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുണ്ട്.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, തുംകൂരു, ഹാസൻ ജില്ലകളിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. ദിവസേന ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്നവർക്കും ചെറുകിട വ്യാപാരികൾക്കും പുതിയ മെമു ട്രെയിൻ ഏറെ പ്രയോജനകരമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
SUMMARY: New MEMU train from Bengaluru to Arasekere from July 14 will benefit passengers in four districts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: എടവണ്ണയില്‍ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തില്‍ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ...

Related Articles

Popular Categories