ഫൂക്വോക്ക്: വിയറ്റ്നാമില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര സ്വദേശികളാണ് അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന മലയാളികള്‍. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ വി തോമസ് ഭാര്യ ലൗനി എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികള്‍. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്.
15 പേർ അപകടത്തില്‍ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തില്‍ മരിച്ചവരില്‍ ഏറിയ പങ്കും തമിഴ്നാട് സ്വദേശികളാണെന്നാണ് റിപ്പോർട്ടുകള്‍ വരുന്നത്. മരണപ്പെട്ടവരില്‍ തമിഴ്നാട് പഴനി സ്വദേശിയായ 44 കാരൻ മുരുകപ്രഭു ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലാവ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 21 പേരെയാണ് രക്ഷിക്കാനായത്.
SUMMARY: Vietnam boat accident: Malayali couple among the deceased
















