മകളെ വിവാഹം കഴിച്ച്‌ കൊടുത്തില്ല; തിരുവനന്തപുരത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് എന്നിവരുള്‍പ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പോലീസ് തിരയുന്നത്. മകളെ വിവാഹം കഴിച്ചുനല്‍കാത്തതിലുള്ള മുൻവൈരാഗ്യമാണ് ക്രൂരമായ അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കിളിമാനൂർ സ്വദേശിയായ അനില്‍കുമാറിനെയാണ് പ്രതികള്‍ ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ സൗണ്ട് പ്രൂഫ് മുറിയില്‍ ചങ്ങല കൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തില്‍ അനില്‍കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. ഇതിനുപിന്നാലെ അനില്‍കുമാറിന്റെ മകൻ അച്ചുവിനെയും ഇവർ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചു.

പ്ലെയർ ഉപയോഗിച്ച്‌ അച്ചുവിന്റെ കൈവിരലുകള്‍ അക്രമികള്‍ ക്രൂരമായി പരുക്കേല്‍പ്പിച്ചു. അനില്‍കുമാറിന്റെ ഭാര്യയെയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോകാൻ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഈ സമയം പോലീസിന് വിവരം ലഭിക്കുകയും കൃത്യമായി ഇടപെടുകയും ചെയ്തതോടെയാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. പ്രതികള്‍ക്കായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ വഴിയും പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

SUMMARY: Daughter not given in marriage; father and son abducted and an attempt made to kill them in Thiruvananthapuram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേഹ ബോറ എവിടെ? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ആരോപണം, അഭിജീത് ദീപ്‌കെയെ കുറിച്ചും വിവരമില്ലെന്ന് സിജെപി

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന തിരംഗ മാര്‍ച്ചിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഓൾ ഇന്ത്യ...

ശ്വാസകോശ അണുബാധ; മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ എൽ.കെ.അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; 88 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 88 ലക്ഷം രൂപ വിപണിമൂല്യം കണക്കാക്കുന്ന...

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പൂക്കളമത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ നവംബർ ഒന്നിന് നടത്തുന്ന കന്നഡ രാജ്യോത്സവാചാരണരണത്തിന്റെയും...

മെട്രോ യാത്രക്കാർക്ക് ആശ്വാസം: ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്കായി 200 മിനി ബസുകളുമായി ബി.എം.ടി.സി

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ആശ്വാസമേകി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി)....

വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ അപകടം; മലയാളി യുവാവ് ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു

ഫുജൈറ: വിവാഹത്തിനായി നാട്ടിലേക്ക്​ പോകാനായി തയാറെടുത്തിരുന്ന മലയാളി യുവാവ്​ വാഹനാപകടത്തിൽ മരിച്ചു....

കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് ചുമതലയേറ്റു; സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഗവർണർ

ബെംഗളൂരു: കർണാടകയുടെ പുതിയ ഗവർണറായി ഡോ. സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത്...

ബെംഗളൂരുവിൽ മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിയിപ്പ്, യാത്രക്കാർ ജാഗ്രത പാലിക്കണം

ബെംഗളൂരു: നഗരത്തിലും സമീപ പ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇടിമിന്നലിനും ശക്തമായ...

Related Articles

Popular Categories