കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

ഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. ഡല്‍ഹിയിലെ മന്ത്രാലയത്തിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേറ്റത്. ധർമേന്ദ്ര പ്രധാനുടെ രാജി രാഷ്ട്രപതി അംഗീകരിച്ചതിനെ തുടർന്ന് നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണ് പ്രള്‍ഹാദ് ജോഷിയെ ഈ പദവിയിലേക്ക് നിയോഗിച്ചത്.

കർണാടകയിലെ ധാർവാഡ് മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് തവണ ലോക്സഭാംഗമായ അദ്ദേഹം മുൻപ് കല്‍ക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങള്‍ എന്നീ സുപ്രധാന വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകള്‍ ശക്തമായി തടയുന്നതിനുള്ള പുതിയ നിയമഭേദഗതി ബില്‍ നടപ്പിലാക്കുന്നതായിരിക്കും പ്രള്‍ഹാദ് ജോഷി ഏറ്റെടുക്കുന്ന ആദ്യത്തെ പ്രധാന ദൗത്യം.

ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കർശനമായി നേരിടുന്നതിന്റെ ഭാഗമായി, കേസുകളുടെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെയുള്ള വിചാരണ അതിവേഗ കോടതികള്‍ വഴി വേഗത്തില്‍ തീർപ്പാക്കുമെന്നും സർക്കാർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: Pralhad Joshi assumed office as Union Education Minister

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories