കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 2026–27 അധ്യയന വർഷം മുതൽ തിരഞ്ഞെടുപ്പ് നടത്താനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. വിദ്യാർഥികളിൽ നേതൃത്വഗുണവും ഉത്തരവാദിത്വബോധവും ജനാധിപത്യ മൂല്യങ്ങളും വളർത്തുകയാണ് ലക്ഷ്യമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര അറിയിച്ചു.

1989ലാണ് കർണാടകയിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കോളജ് ക്യാമ്പസുകളിലെ അക്രമവും രാഷ്ട്രീയ ഇടപെടലും വർധിച്ചതിനെ തുടർന്നായിരുന്നു അന്നത്തെ സർക്കാർ തിരഞ്ഞെടുപ്പ് നിർത്തിവച്ചത്. 37 വർഷത്തിന് ശേഷമാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വീണ്ടും അനുവദിക്കുന്നത്.

12 അംഗ വിദ്യാർഥി പ്രതിനിധി സമിതി

പുതിയ സംവിധാനപ്രകാരം ഓരോ കോളേജിലും ഒരു പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ഒരു ജനറൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ആറ് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവ ഉണ്ടായിരിക്കും. രണ്ട് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ വനിതയായിരിക്കണം. രണ്ട് ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങളും വനിതകളായിരിക്കണം.
വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണം ഉണ്ടായിരിക്കില്ല. അതേസമയം വനിതകൾക്കായി പ്രത്യേക സ്ഥാനങ്ങൾ മാറ്റിവെച്ചിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് ഇടപെടാനാകില്ല

തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ വിദ്യാർത്ഥി സംഘടനകൾക്കും നേരിട്ട് പങ്കെടുക്കാനോ ഇടപെടാനോ അനുമതിയുണ്ടാകില്ല. അതത് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും മത്സരിക്കാനും വോട്ട് ചെയ്യാനും കഴിയുക. രാഷ്ട്രീയ സംഘടനകളുമായി ബന്ധമുള്ള വിദ്യാർത്ഥികൾക്ക് വ്യക്തിഗത സ്ഥാനാർഥികളായി മത്സരിക്കാമെങ്കിലും പാർട്ടിയുടെ പേരിലോ ബാനറിലോ മത്സരിക്കാൻ കഴിയില്ല.

വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പ് വേണ്ടെങ്കിൽ ഒഴിവാക്കാം

എല്ലാ കോളേജുകളിലും നിർബന്ധമായും തിരഞ്ഞെടുപ്പ് നടത്തണമെന്നില്ല. വിദ്യാർഥികൾക്ക് തിരഞ്ഞെടുപ്പ് ആവശ്യമില്ലെന്ന് തീരുമാനിച്ചാൽ ആ സ്ഥാപനത്തിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദ്യാർഥികളുടെ അഭിപ്രായത്തിനാണ് പ്രാധാന്യം നൽകുന്നത്.
വിദ്യാർഥിയൂണിയനുകളുടെ പ്രവർത്തനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കാതെയും ക്യാമ്പസുകളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകാതെയും ഉറപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ രൂപീകരിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ടുപോകുക. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമ്പസ് ജനാധിപത്യം തിരിച്ചുകൊണ്ടുവരാനുള്ള സർക്കാരിന്റെ പ്രധാന തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്.
SUMMARY: Student union elections in Karnataka after 37 years

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുണ്ടക്കയത്ത് കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം

കോട്ടയം: കോട്ടയം മുണ്ടക്കയം ഇടചോറ്റിയില്‍ കെഎസ്‌ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍...

വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയ്ക്ക് സാക്ഷികളായി എംഎംഇടി വിദ്യാർഥികൾ

ബെംഗളൂരു: ബെംഗളൂരുവിനെയും മംഗളൂരുവിനെയും ഗോവയേയും  ബന്ധിപ്പിക്കുന്ന ബെംഗളൂരു–മംഗളൂരു–മഡ്ഗാവ് വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന...

റോഡപകടങ്ങള്‍ കുറയ്ക്കാൻ ജീവ സുയാത്ര മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ പുതിയ പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്....

മന്ത്രിമാര്‍ക്ക് 24 ഇന്നോവ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ വാഹനങ്ങള്‍ വാങ്ങാൻ അനുമതി. 24 പുതിയ...

അസമില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ച്‌ അപകടം; 23 പേര്‍ മരിച്ചു

ഗുഹവാത്തി: അസമിലെ കാസിരംഗയില്‍ മിനിബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 23 പേർ...

വടകരയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ കാർ കത്തിനശിച്ചു; കർണാടക സ്വദേശികളായ ആറ് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: വടകരയ്ക്കടുത്ത്  കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ ശേഷം...

‘എന്നെ ആരും സാംസ്‌കാരിക നായിക എന്ന് വിളിക്കരുത്’; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ന്യായീകരണവുമായി സാറാ ജോസഫ്

തൃശൂർ: ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്ക് ചാർത്തേണ്ടതില്ലെന്ന് പ്രശസ്ത എഴുത്തുകാരി...

ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്കായി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

Related Articles

Popular Categories