ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം. അപകടത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെടുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. ലൈബീരിയൻ പതാക വഹിച്ച ‘ഓഷ്യൻ മെലഡി’ എന്ന ചരക്ക് കപ്പലിലാണ് അപകടം നടന്നത്.

കിഴക്കന്‍ ചൈനയിലെ ക്വിങ്ദാവോ നഗരത്തിലെ ബെയ്ഹായ് ഷിപ്പ് ബിൽഡിംഗ് കമ്പനിയുടെ അധീനതയിലുള്ള കപ്പൽശാലയിൽ വെച്ചാണ് ഈ വൻ ദുരന്തം സംഭവിച്ചത്. അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ചരക്കുകപ്പലിലാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ തീ നിയന്ത്രണവിധേയമാക്കി. കപ്പലില്‍ ആകെ 42 പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 12 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അഞ്ച് പേര്‍ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

കപ്പലില്‍ നിന്ന് കനത്ത പുക ഉയരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടന ശബ്ദമോ അസാധാരണമായ ഗന്ധമോ അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവ പുറത്തുവിട്ടതായി പറയുന്ന ചിത്രത്തില്‍ കപ്പലിന്റെ പേര് ഓഷ്യന്‍ മെലഡി എന്നാണ് നല്‍കിയിരിക്കുന്നത്. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ലൈബീരിയന്‍ പതാകയുള്ള ഏകദേശം 20 വര്‍ഷം പഴക്കമുള്ള ഡ്രൈ ബള്‍ക്ക് കാരിയറാണിത്. ഓഗസ്റ്റ് 31ന് ക്വിങ്ദാവോ കപ്പല്‍ശാലയില്‍ എത്തിയ കപ്പല്‍ പിന്നീട് അവിടെ തന്നെ തുടരുകയായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന സ്‌റ്റേറ്റ് ഷിപ്ബില്‍ഡിങ് കോര്‍പറേഷന്‍ (CSSC) ആണ് കപ്പല്‍ശാല നിയന്ത്രിക്കുന്നത്.

അപകടത്തിന് പിന്നാലെ കപ്പലില്‍ കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ശക്തമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കി. അപകടങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.
SUMMARY: Liberian cargo ship catches fire in China: 25 people die, accident is under repair
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

കെഎന്‍എസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 12,13  തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ദീപ്തി ഭാരവാഹികള്‍

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ...

കൊടുംക്രൂരത; തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  

തിരുവനന്തപുരം: മലയിന്‍കീഴ് വിളവൂര്‍കല്ലില്‍ ഒന്നരവയസ്സുള്ള കുട്ടിയെ അമ്മ കഴുത്തറുത്തു കൊന്നു. അന്നയെന്ന...

പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തും; ആദ്യഘട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്‌ഇബി. വൈദ്യുതി...

Related Articles

Popular Categories