ഫ്ലിപ്കാർട്ട് ഭക്ഷണ വിതരണ രം​ഗത്തേക്കും; ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ ഇനി മത്സരം കടുക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി ഫ്‌ലിപ്കാര്‍ട്ട്. നിലവില്‍ ഈ രംഗം ഭരിക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നിവര്‍ക്ക് വലിയൊരു വെല്ലുവിളിയാകും ഈ നീക്കം. ആദ്യഘട്ടത്തിൽ ബെംഗളൂരു പോലെയുള്ള നഗരങ്ങളില്‍ ചെറിയ തോതിലാകും സേവനം ആരംഭിക്കുക. ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ മനസിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും രാജ്യവ്യാപകമായി ഇത് വിപുലീകരിക്കുക. കമ്പനി സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയാണ് ഇക്കാര്യം അറിയിച്ചത്. എന്നുമുതലാണ് നടപ്പാക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്‌സ് ശൃംഖലയും എത്തുന്നതോടെ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ മത്സരം കൂടുതല്‍ ചൂടുപിടിക്കും. ഫ്ലിപ്കാർട്ട് കൂടി ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയും ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുകയും ചെയ്തേക്കും.

ഫ്ലിപ്കാർട്ടിന്റെ പ്രധാന ആപ്പിലൂടെയും ഭക്ഷണ വിതരണത്തിനായി പ്രത്യേകം തയാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാൻ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ഓപൺ നെറ്റ്‍വർക്ക് ഡിജിറ്റൽ കൊമേഴ്സുമായി സഹകരിച്ചാകും സേവനം ലഭ്യമാക്കുകയെന്നും സൂചനയുണ്ട്.  24 മണിക്കൂർ ഉപഭോക്തൃ സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്. മികച്ചത് തെരഞ്ഞെടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. അതുപോലെ തന്നെ മികച്ച ഭക്ഷണ വിതരണമാണ് കമ്പനിയുടെ അവകാശവാദമെന്ന് അധികൃതർ അറിയിച്ചു.

നിലവിലുള്ള കമ്പനികളോട് മത്സരിക്കുകയെന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് പുതുമയുള്ള അനുഭവം നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടാകുമ്പോഴാണ് പുതിയ മേഖലയിലേക്ക് കടക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. വിലക്കുറവിനൊപ്പം കൂടുതൽ റെസ്റ്റോറന്റ് തിരഞ്ഞെടുപ്പുകൾ, വിശ്വസനീയമായ സേവനം, വേഗത്തിലുള്ള ഡെലിവറി എന്നിവയും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Flipkart enters food delivery sector; competition will be fierce in the online food delivery sector

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ...

തൃശ്ശൂർ അതിരപ്പിള്ളിയിൽ ജനവാസ മേഖലയിലിറങ്ങി വീട് ആക്രമിച്ച് കാട്ടാന കൂട്ടം

തൃശ്ശൂർ: അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന കൂട്ടം വീട് ആക്രമിച്ചു. ഇന്ന് പുലർച്ചെ...

4471 അപ്രന്റിസ് ഒഴിവുകൾ; പത്താംക്ലാസ് പാസായവർക്ക് സതേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ വിവിധ ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ്...

Related Articles

Popular Categories