ന്യൂഡല്‍ഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഉച്ചയോടെ ഡല്‍ഹി ഭാരതമണ്ഡപത്തിൽ തുടക്കമാവും. നാളെയും ഉച്ചകോടി തുടരും. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. ഉച്ചകോടിക്കായിയിൽ പങ്കെടുക്കുന്നതിന് പ്രധാന ലോകനേതാക്കൾ തലസ്ഥാനനഗരിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
ചൈന പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ എത്തും. വൈകിട്ട് ചൈനീസ് പ്രസിഡന്റുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക ഉഭയകക്ഷി സംഭാഷണം നടക്കും. ഇതടക്കം 15 രാഷ്ട്ര നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.
ഷീ ജിൻപിങ്ങിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളുമായി മുന്നോട്ട് പോകണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും അതിർത്തിയിലെ സമാധാനവും മെച്ചപ്പെടുത്താൻ സന്ദർശനം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അംബാസഡറുടെ വാക്കുകൾ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങിയ പ്രമുഖ നേതാക്കൾ നേരത്തെ തന്നെ ഡൽഹിയിലെത്തി ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്.
2026 ലെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന രാജ്യം എന്ന നിലയിലാണ് ഇന്ത്യ 18ാം ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ഈജിപ്ത്, എത്യോപ്യ എന്നീ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ പങ്കാളിത്ത രാജ്യങ്ങളായി ബലാറസ്, ബൊളിവിയ, ക്യൂബ, കസാഖിസ്ഥാൻ, മലേഷ്യ, നൈജീരിയ, തായ്ലൻഡ്, ഉഗാണ്ട, ഉസ്ബകിസ്താൻ, വിയറ്റ്നാം എന്നിവയുമുണ്ട്.
SUMMARY: BRICS summit begins in Delhi today.
















