‘എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ പ്രസിഡന്റ് ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി രമേശ് പിഷാരടി. തന്റെ പൊതുപ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് ശ്വേത മേനോൻ പരാതി നല്‍കിയതെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം മുൻസിഫ് കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പിഷാരടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തനിക്കെതിരെ നിയമപരമായ ഒരു കാരണവും പരാതിയില്‍ ഉന്നയിച്ചിട്ടില്ലെന്നും, ‘അമ്മ’യുടെ രേഖകളോ ഔദ്യോഗിക അധികാരങ്ങളോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളില്‍ നിന്ന് പൂർണ്ണമായി പിന്മാറുന്നതായി രമേശ് പിഷാരടി കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

ഇനി ഈ വിഷയത്തിലുള്ള ജുഡീഷ്യല്‍ നടപടികളുമായി മുന്നോട്ടുപോകാൻ താല്‍പ്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ശ്വേതാ മേനോൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കായി രമേശ് പിഷാരടി കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാല്‍, സംഘടനയുടെ ബൈലോ പ്രകാരം ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്.

SUMMARY: Ramesh Pisharody against Shweta Menon.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ കെ.എസ്.ഇ.ബി എ.ഐ ഡാൻസ് വീഡിയോ നീക്കം ചെയ്ത് മെറ്റ; നടപടി വൈറലായതിന് പിന്നാലെ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻറെ വൈറലായ കെഎസ്‌ഇബി ഡാൻസ് വിഡിയോ നീക്കി...

ബത്തേരി സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവം: സിപിഒ സബിത്തിനെതിരെ കേസ്

വയനാട്: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ നിരോധിത പുകയില...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ്...

‘അഭിമന്യു വധക്കേസ് നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണം’; കോടതിയെ സമീപിച്ച്‌ പ്രതികള്‍

തിരുവനന്തപുരം: എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധക്കേസിലെ നടപടികള്‍ അടച്ചിട്ട മുറിയില്‍ വേണമെന്ന്...

പവര്‍കട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്‌ഇബി

തിരുവനന്തപുരം: പവര്‍കട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നാഷണല്‍ തെര്‍മല്‍...

ഹൊറമാവിലെ സെപ്റ്റോ സ്റ്റോറിന് 15,000 രൂപ പിഴ; മാലിന്യം വേർതിരിക്കാത്തതിന് നടപടി

ബെംഗളൂരു: മാലിന്യസംസ്കരണ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ നഗരത്തിൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൊറമാവിലെ...

റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തിക്ക് ദാരുണാന്ത്യം

ഹൈ​ദ​രാ​ബാ​ദ്: റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്സി​യി​ൽ ബ​സ് ഇ​ടി​ച്ച് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ഹൈ​ദ​രാ​ബാ​ദ്...

മണിപ്പൂരില്‍ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിലെ രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച നാഗാ ഭൂരിപക്ഷ...

Related Articles

Popular Categories