ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ഡല്‍ഹി: പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള പൊതുപരീക്ഷാ തട്ടിപ്പ് ഭേദഗതി ബില്‍, 2026 ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കും ബഹളത്തിനുമിടെയാണ് ബില്‍ സഭ പാസാക്കിയത്. ബില്‍ പാസാക്കിയതിന് തൊട്ടുപിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നടപടികള്‍ പൂർത്തിയാക്കി പിരിഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍, ചോദ്യപേപ്പർ ചോർച്ച, ആർ.എസ്.എസ് ഇടപെടല്‍, വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടികള്‍ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കാണ് ബുധനാഴ്ച സഭ സാക്ഷ്യം വഹിച്ചത്. പരീക്ഷാ തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനുള്ള ഭേദഗതി ബില്ലിലെ കടുപ്പിച്ച ശിക്ഷാ വ്യവസ്ഥകള്‍ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശദീകരിച്ചു.

വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങള്‍ പരിഗണിച്ചാണ് 2024-ലെ മുൻ നിയമത്തില്‍ നിർണായക മാറ്റങ്ങള്‍ വരുത്തി പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പുകാർ, സർവീസ് പ്രൊവൈഡർമാർ, സംഘടിത കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്ന മാഫിയകള്‍ എന്നിവർക്ക് അഞ്ചു കോടി മുതല്‍ 10 കോടി രൂപ വരെ പിഴയും 10 വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍.

സർവീസ് പ്രൊവൈഡർമാർക്കുള്ള പിഴ തുക മുൻ നിയമത്തിലെ ഒരു കോടി രൂപയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്തി. മാനേജ്‌മെന്റ്, ഡയറക്ടർമാർ എന്നിവർക്കുള്ള പിഴയും തടവുശിക്ഷയ്ക്കൊപ്പം അഞ്ച് കോടി രൂപയായി വർധിപ്പിച്ചു. പൊതുവായ തട്ടിപ്പുകള്‍ക്ക് മുൻപുണ്ടായിരുന്ന 3 മുതല്‍ 5 വർഷം വരെയുള്ള തടവ് 5 മുതല്‍ 10 വർഷം വരെയാക്കി ഉയർത്തി.

ഇതിനുള്ള പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായും വർധിപ്പിച്ചു. തടവുശിക്ഷ 5 മുതല്‍ 10 വർഷം വരെയായും പിഴത്തുക ഒരു കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയായും കടുപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തില്‍ നിന്ന് 7 വർഷമാക്കി ഉയർത്തി. പിഴത്തുക ഒരു കോടി രൂപയില്‍ നിന്ന് 10 കോടി രൂപയായി കുത്തനെ വർധിപ്പിക്കുകയും ചെയ്തു.

SUMMARY: Severe penalties for question paper leaks; Lok Sabha passes bill amending examination laws

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും; സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ...

യുവാവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: മണിമലയില്‍ യുവാവിനെ റബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കുന്നേല്‍...

ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

തിരുവനന്തപുരം: കേരള പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട്...

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം അപകടത്തില്‍പ്പെട്ടു; നിസാര പരുക്ക്

പന്തളം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വാഹനം...

അനധികൃത മദ്യശേഖരണക്കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷ തള്ളി

മാനന്തവാടി: വൻതോതിൽ അനധികൃത മദ്യശേഖരം പിടിച്ചെടുത്ത കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത റിപ്പോർട്ടർ...

സ്വർണ്ണവിലയിൽ ഗ്രാമിന് 145 രൂപയുടെ വർധനവ്; വെള്ളി വിലയിലും വർധന

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് സ്വർണ്ണവിലയിൽ വർധന. ഗ്രാമിന്...

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 85,000 രൂപ വരെ ശമ്പളം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനിയറിംഗ് ട്രെയിനിങ്...

ടോമിൻ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം, ആശുപത്രി ബ്ളോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ...

Related Articles

Popular Categories