കശ്മീരില്‍ ഭീകരാക്രമണം; ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും മരിച്ചു. ഇതോടെ വെള്ളിയാഴ്ച കുല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളികളുടെ എണ്ണം രണ്ടായി. വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ കുല്‍ഗാമിലുള്ള ചെങ്കല്‍ ചൂളയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ആക്രമണത്തില്‍ ദീപക് എന്ന തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഭൂപീന്ദർ എന്ന തൊഴിലാളിയെ ഉടൻ തന്നെ അനന്ത്നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി ശ്രീനഗറിലെ സ്കിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാവിലെയോടെ ഇയാളും മരണപ്പെടുകയായിരുന്നു.

ഭീകരാക്രമണ വിവരം അറിഞ്ഞയുടൻ സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായി വളഞ്ഞു. ഭീകരർക്കായി ഊർജ്ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

SUMMARY: Terrorist attack in Kashmir; two migrant workers from Chhattisgarh killed.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായിരുന്ന...

കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ...

കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ...

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സുരഭിലം സർഗസംഗമം–2026 ബ്രോഷര്‍ പ്രകാശനം

ബെംഗളൂരു: ഓഗസ്റ്റ് 16-ന് ഇന്ദിരാനഗറിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബലിന്റെ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത്...

ഹോട്ടലുടമകള്‍ക്ക് ആശ്വാസം; 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200 രൂപ കുറച്ചു

ഡല്‍ഹി: ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200...

ഇന്ത്യ–യുകെ വ്യാപാര കരാറിന്റെ ആദ്യ നേട്ടം; നികുതിയില്ലാതെ സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ബെംഗളൂരു: ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ അതിന്റെ...

Related Articles

Popular Categories