പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളും 5 സെൻ്റിമീറ്റർ വീതം തുറന്നു. ശനിയാഴ്ച രാവിലെ 10.30 നാണ് ഷട്ടറുകള്‍ തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ 60 സെൻ്റിമീറ്റർ വരെ ഉയർത്താൻ സാധ്യതയുണ്ട്.
മംഗലം പുഴയുടെ കരകളില്‍ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയയെത്തുടര്‍ന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.
SUMMARY: Heavy rain; Mangalam Dam shutters opened following a rise in water levels
















