പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായിരുന്ന അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ ഗ്രേസിയുടെയും മകന്‍ ജോസഫ് (24) ന്റെയും മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവ് മേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

കുന്നിന്‍മുകളില്‍നിന്ന് അതിശക്തമായി കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ കുടുംബം താമസിച്ചിരുന്ന വീട് പൂര്‍ണമായും ഒഴുക്കിക്കൊണ്ടുപോയി. സമീപത്ത് മറ്റ് വീടുകളുണ്ടായിരുന്നെങ്കിലും ദുരന്തത്തിന്റെ ആഘാതം ഏറ്റത് ഈ വീടാണ്. ആദ്യഘട്ടത്തില്‍ വീട് മണ്ണിനടിയിലായെന്നായിരുന്നു വിവരം. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ വീട് നിലനിന്നിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാത്തവിധം പ്രദേശം മുഴുവന്‍ ഒലിച്ചുപോയതായി കണ്ടെത്തി.

വീടിന്റെ ടെറസ് ഭാഗം ഏറെ അകലെയുള്ള സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി ജില്ലാ ഭരണകൂടം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം വിവിധ താലൂക്ക് ആസ്ഥാനങ്ങളിലും പ്രത്യേക നിയന്ത്രണ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

SUMMARY: Poonjar landslide tragedy: Bodies of missing mother and son recovered

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി....

കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ...

കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ...

കശ്മീരില്‍ ഭീകരാക്രമണം; ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും...

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സുരഭിലം സർഗസംഗമം–2026 ബ്രോഷര്‍ പ്രകാശനം

ബെംഗളൂരു: ഓഗസ്റ്റ് 16-ന് ഇന്ദിരാനഗറിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബലിന്റെ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത്...

ഹോട്ടലുടമകള്‍ക്ക് ആശ്വാസം; 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200 രൂപ കുറച്ചു

ഡല്‍ഹി: ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 200...

Related Articles

Popular Categories