കനത്ത മഴ; ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണം; അഭ്യർഥനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പമ്പയിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലും ശബരിമല തീർത്ഥാടകർക്ക്  മുന്നറിയിപ്പ് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അതിതീവ്ര മഴ തുടരുന്നതിനാല്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നാണ് ഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. പമ്പയില്‍ പ്രളയമുന്നറിയിപ്പ് നിലനില്‍ക്കുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യത എന്നിവ മുന്നില്‍ കണ്ടാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണം. ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ടെന്നും ഈ സമയം ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി. അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരിച്ചു.

അതേസമയം സംസ്ഥാനത്താകെ അതിതീവ്ര മഴ തുടരുകയാണ്. 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട റാന്നിയില്‍ അതീവ ഗുരുതരാവസ്ഥയാണ്. പമ്പയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് റാന്നിയിലെ ജനവാസ മേഖലകളും ടൗണും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇപ്പോഴും ശക്തമായ മഴ തുടരുന്നത് മേഖലയെ ആശങ്കപ്പെട്ടുത്തുകയാണ്.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്തമഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ 10 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.
SUMMARY: Heavy rains; Devotees should avoid Sabarimala pilgrimage if possible; Travancore Devaswom Board requests

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഓഗസ്റ്റ് 9ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

സംസ്ഥാനത്ത് നാശം വിതച്ച് പെരുമഴ; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴക്കെടുതിയില്‍ ഏഴ്...

കനത്ത മഴ; ബെൽത്തങ്ങടിയിൽ മണ്ണിടിച്ചിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ബെൽത്തങ്ങടി താലൂക്കിലെ...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ് 9-ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഓഗസ്റ്റ്...

കേരളത്തില്‍ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ മതപഠന ക്ലാസുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ നാളെ...

കനത്ത മഴ; നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ്...

ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറൽ ബെംഗളൂരുവിൽ പ്രവർത്തനം തുടങ്ങി; ഇന്ത്യയിലെ ആദ്യ വിദേശ സർവകലാശാല ക്യാമ്പസിനും തുടക്കം

ബെംഗളൂരു: ഇന്ത്യ–ഓസ്ട്രേലിയ നയതന്ത്ര, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങൾക്ക് പുതിയ കരുത്തേകുന്ന രണ്ട്...

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡൽവേട്ട; ബോക്സിംഗിൽ ഇരട്ട സ്വർണം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ശനിയാഴ്ച ഇന്ത്യയുടെ മെഡൽ വേട്ടയ്ക്ക് മികച്ച തുടക്കം....

Related Articles

Popular Categories