ഗംഗാ രാജവംശത്തിന്റെ പൈതൃകം പൂക്കളിൽ പുനരാവിഷ്‌കരിച്ച് ലാൽബാഗ് പുഷ്പമേള

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിവരുന്ന പുഷ്പമേളക്ക് തുടക്കമായി. ലാല്‍ബാഗില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.

പശ്ചിമ ഗംഗാ രാജവംശത്തെ പ്രമേയമാക്കി ഗ്ലാസ് ഹൗസിനുള്ളിൽ ഒരുക്കിയ പുഷ്പാലങ്കാരമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. പശ്ചിമ ഗംഗാ രാജവംശത്തിന്റെ പൈതൃകവും ശില്പകലയും വാസ്തുവിദ്യയും വർണശബളമായ പൂക്കൾ കൊണ്ട് അതിമനോഹരമായി ഒരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പൂച്ചെടികളും ലക്ഷക്കണക്കിന് പൂക്കളും ഉപയോഗിച്ചാണ് വിസ്മയകരമായ പുഷ്പശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പൂക്കൾ ഉപയോഗിച്ച് ഗംഗ രാജവംശവുമായി ബന്ധപ്പെട്ട ചരിത്രസ്മാരകങ്ങളുടെ മാതൃകകളും ഒരുക്കിയിട്ടുണ്ട്. വിവിധയിനം അലങ്കാരസസ്യങ്ങൾ, അപൂർവപുഷ്പങ്ങൾ, പൂക്കൾകൊണ്ടുള്ള ശിൽപ്പങ്ങൾ എന്നിവയും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ബെംഗളൂരു സന്ദർശിക്കുന്നവർക്കും പ്രകൃതിസ്നേഹികൾക്കും ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും ലാൽബാഗ് പുഷ്പപ്രദർശനമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സസ്യോൽപാദകരും ഉദ്യാനവിദഗ്ധരും പുഷ്പപ്രേമികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. കുടുംബങ്ങളും വിദ്യാർഥികളും ഉൾപ്പെടെയുള്ള വലിയ സന്ദര്‍ശക തിരക്കാണ് ആദ്യ ദിവസം തന്നെ ലാൽബാഗിൽ അനുഭവപ്പെട്ടത്.

പുഷ്പമേള ഓഗസ്റ്റ് പതിനേഴുവരെ തുടരും. എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണു പ്രവേശനം. പ്രവൃത്തിദിവസങ്ങളിൽ പ്രവേശന ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്കു 30 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ്. യൂണിഫോമിൽ തിരിച്ചറിയൽ കാർഡുമായി എത്തുന്ന സ്കൂൾ വിദ്യാർഥികൾക്കു (10–ാം ക്ലാസ് വരെ) സൗജന്യ പ്രവേശനം അനുവദിക്കും.

SUMMARY: Lalbagh Flower Festival re-enacts the legacy of the Ganga Dynasty through flowers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories